Asianet News MalayalamAsianet News Malayalam

സൗദിയില്‍ കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്ന് കാറിന് മുകളില്‍ പതിച്ചു; ഒരാള്‍ക്ക് പരിക്ക്

കഴിഞ്ഞ ദിവസം ജിദ്ദയിലായിരുന്നു അപകടമെന്ന് സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. 

One injured after a wall collapsed and fell on a parked car in jeddah Saudi Arabia
Author
First Published Jan 21, 2023, 4:54 PM IST

റിയാദ്: സൗദി അറേബ്യയില്‍ കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്ന് കാറിനു മുകളില്‍ പതിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ജിദ്ദയിലായിരുന്നു അപകടമെന്ന് സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. പരിക്കേറ്റയാളെ അധികൃതര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. വാഹനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
 


Read also: വൃക്ക രോഗം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

കൊച്ചുകുട്ടികളെ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുത്തിയാൽ ഡ്രൈവർക്ക് പിഴ
റിയാദ്: സൗദി അറേബ്യയില്‍ കൊച്ചുകുട്ടികളെ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുത്തിയാൽ ഡ്രൈവർക്ക് പിഴ ചുമത്തുമെന്ന് ആവർത്തിച്ച് ട്രാഫിക് വകുപ്പ്. വാഹനത്തിന്റെ മുൻസീറ്റിൽ കുട്ടിയെ മുതിർന്ന ഒരാൾ എടുത്ത നിലയിൽ ഇരുന്നാൽ പോലും ലംഘനമായി കണക്കാക്കും. കുട്ടികളെ അവരുടെ നിശ്ചിത സീറ്റുകളിൽ ഇരുത്തണം. 

മുൻസീറ്റിൽ ആര് കൂടെയുണ്ടെങ്കിലും കുട്ടികളെ ഇരുത്തരുത്. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് ഈ നിയന്ത്രണം. കുട്ടിക്ക് കൂടെ ഒരാൾ ആവശ്യമുണ്ടെങ്കിൽ പിന്നിലെ നിശ്ചിത സീറ്റിൽ ഇരുത്തിയ ശേഷം അവർക്ക് അടുത്തുള്ള പിൻസീറ്റ് ഉപയോഗിക്കാമെന്നും ട്രാഫിക് വകുപ്പ് പറഞ്ഞു.

10 വയസിന് താഴെയുള്ള കുട്ടികളെ കാറിന്റെ മുൻവശത്ത് ഇരുത്തുന്നത് നിയമലംഘനമാണെന്ന് ട്രാഫിക് വകുപ്പ് നേരത്തെ വ്യക്തമാക്കിയതാണ്. സുരക്ഷ മുൻനിർത്തി കുട്ടികൾക്ക് പിൻസീറ്റിൽ പ്രത്യേക സീറ്റ് ഒരുക്കണമെന്നും സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ട്രാഫിക് നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. 

അബ്ഷിർ വഴി ലൈസൻസ് പുതുക്കുന്നതിനുള്ള സേവനം സ്വകാര്യ വാഹനങ്ങൾക്ക് മാത്രമാണെന്നും മറ്റ് ലൈസൻസുകൾ പുതുക്കുന്നതിന് അടുത്തുള്ള ട്രാഫിക് ലൈസൻസ് ഓഫീസ് സന്ദർശിക്കണമെന്നും അധികൃതർ വ്യക്തമാക്കി. ലൈസൻസ് ഫീസും മെഡിക്കൽ പരിശോധനയും കഴിഞ്ഞിട്ടും ഹെവി ട്രാൻസ്‌പോർട്ട് ലൈസൻസ് ‘അബ്ഷിർ’ വഴി പുതുക്കാൻ കഴിയാത്തത് സംബന്ധിച്ചുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read also: സൗദിയിൽ സ്കൂൾ ബസും ട്രക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു; 20 പേർക്ക് പരിക്ക്

Follow Us:
Download App:
  • android
  • ios