അപകടത്തെ തുടര്‍ന്ന് ട്രക്കിന് തീപിടിക്കുകയായിരുന്നു. അപകടം സംബന്ധിച്ച് വിവരം ലഭിച്ചയുടന്‍ ചന്നെ സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് ഡയറക്ടറേറ്റിലെ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
മസ്‍കറ്റ്: ഒമാനില്‍ ട്രെയിലറിന് തീപിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ അല്‍ കബൂറ വിലായത്തിലായിരുന്നു സംഭവം. അപകടത്തെ തുടര്‍ന്ന് ട്രക്കിന് തീപിടിക്കുകയായിരുന്നു. അപകടം സംബന്ധിച്ച് വിവരം ലഭിച്ചയുടന്‍ ചന്നെ സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് ഡയറക്ടറേറ്റിലെ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതായി അധികൃതര്‍ പുറത്തുവിട്ട പ്രസ്‍താവനയില്‍ പറയുന്നു. ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളുടെ ആരോഗ്യ നില തൃപ്‍തികരമാണെന്നും അറിയിച്ചിട്ടുണ്ട്.
ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച ഇരുപതിലേറെ വിദേശികള്‍ അറസ്റ്റില്‍
മസ്‌കറ്റ്: ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച ഇതുപതിലധികം വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ രാജ്യക്കാരായ 23 നുഴഞ്ഞുകയറ്റക്കാരാണ് പിടിയിലായത്. വടക്കന്‍ അല്‍ ബത്തിനയിലെ കോസ്റ്റ് ഗാര്‍ഡ് പൊലീസാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായവര്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
Read also: അശ്ലീല വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു; ഒമാനില്‍ രണ്ട് പേര്‍ അറസ്റ്റില്‍
അതേസമയം ഒമാനിലേക്ക് മയക്കുമരുന്നുമായി എത്തിയ മൂന്ന് പ്രവാസികളെ പിടികൂടി. 10 കിലോ ക്രിസ്റ്റല്‍ മയക്കുമരുന്ന്, ഏഴ് കിലോഗ്രാം മോര്‍ഫിന്‍, 19 കിലോ ഹാഷിഷ് എന്നിവ കൈവശം സൂക്ഷിച്ച പ്രവാസികളെയാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വില്‍പ്പനയ്ക്കായി കൈവശം സൂക്ഷിച്ച മയക്കുമരുന്നാണ് പിടിച്ചെടുത്തത്. പിടിയിലായവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
