ചൈനയില്‍ നിന്നാണ് ഇവയെത്തിയത്. വിപണിയില്‍ 10 ലക്ഷം കുവൈത്ത് ദിനാര്‍ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്.   

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിരോധിത ഗുളികകള്‍ പിടികൂടി. എട്ടു പാര്‍സലുകളിലായെത്തിയ അഞ്ച് ലക്ഷത്തിലേറെ ലിറിക്ക ഗുളികകളും 75 കിലോ മയക്കുമരുന്നുമാണ് കുവൈത്ത് എയര്‍പോര്‍ട്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ചൈനയില്‍ നിന്നാണ് ഇവയെത്തിയത്. വിപണിയില്‍ 10 ലക്ഷം കുവൈത്ത് ദിനാര്‍ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്.

മയക്കുമരുന്ന് വിതരണം ചെയ്യുന്നതിനിടെ പ്രവാസി അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്നതിനിടെ പ്രവാസി അറസ്റ്റിലായി. അഹ്‍മദിയില്‍ വെച്ചായിരുന്നു സംഭവം. മോട്ടോര്‍ ബൈക്കിലെത്തിയ പ്രവാസി, ചിലര്‍ക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്നതിനിടെ സെക്യൂരിറ്റി പട്രോള്‍ ഉദ്യോഗസ്ഥരുടെ പിടിയിലാവുകയായിരുന്നു.

ചെറിയ പാക്കറ്റുകളിലാക്കിയ ഹെറോയിനാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. യുവാവിന്റെ പരിഭ്രാന്തി കണ്ട് സംശയം തോന്നിയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. 16 പാക്കറ്റ് മയക്കുമരുന്ന് ഇയാളുടെ കൈവശമുണ്ടായിരുന്നു. പിടിയിലായ പ്രവാസി ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

വന്‍ മദ്യശേഖരവും പുകയില ഉത്പന്നങ്ങളുമായി 10 പ്രവാസികള്‍ അറസ്റ്റില്‍

മസ്‍കത്ത്: വന്‍മദ്യ ശേഖരവും പുകയില ഉത്പന്നങ്ങളുമായി 10 പ്രവാസികള്‍ ഒമാനില്‍ പൊലീസിന്റെ പിടിയിലായി. കള്ളക്കടത്തിനൊപ്പം രാജ്യത്തെ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചതിനും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

ഒമാനിലെ അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. പിടിയിലായ പ്രവാസികളുടെ പക്കല്‍ നിന്ന് വിവിധയിനം പുകയില ഉത്പന്നങ്ങള്‍, സിഗിരറ്റുകള്‍, മദ്യം എന്നിവയാണ് പിടിച്ചെടുത്തതെന്ന് അല്‍ ദാഖിലിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അറിയിച്ചു. പിടിയിലായവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. ഇവര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും പൊലീസ് അറിയിച്ചു.