റിയാദ്: കൊവിഡ് വൈറസ് ബാധിച്ച് ഗള്‍ഫിൽ ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ മുഴപ്പിലങ്ങാട് കാരിയന്‍കണ്ടി ഇസ്മായിലാണ് റിയാദില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഗള്‍ഫ് രാജ്യങ്ങളിൽ കൊവിഡ് വൈറസ് കൂടുതൽ പേരിലേക്ക് പടരുകയാണ്. സൗദി അറേബ്യയിൽ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചു മരിച്ചത് ഒൻപതുപേരാണ്. ഇതോടെ രാജ്യത്തെ മരണസംഖ്യ 329 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.എന്നാൽ  പുതുതായി രോഗം സ്ഥിരീകരിച്ചവരെക്കാൾ കൂടുതൽ പേർക്ക് ഇന്നും രോഗ മുക്തി ലഭിച്ചു. ഇന്ന് 2886 പേർക്കാണ് രോഗ മുക്തി ലഭിച്ചത്.

മടങ്ങിവരുന്ന പ്രവാസികള്‍ക്കായി കെ.എസ്.എഫ്.ഇയുടെ പ്രത്യേക വായ്പാ പദ്ധതി