Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിച്ച് ഒരു വിദേശ മലയാളി കൂടി മരിച്ചു; ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 23 ആയി

ഗൾഫിൽ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കവിഞ്ഞു. 51,760 പേർക്കാണ് ​ഗൾഫിൽ ആകെ രോ​ഗം ബാധിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ 292 ആയി. 

one more malayali died in gulf due to covid
Author
UAE - Dubai - United Arab Emirates, First Published Apr 29, 2020, 7:59 AM IST

ദുബായ്: ഗള്‍ഫില്‍ കൊവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കൊല്ലം ചടയമംഗലം സ്വദേശി കല്ലുംകൂട്ടത്തില്‍ വീട്ടില്‍ രതീഷ് സോമരാജനാണ് യുഎഇയില്‍ മരിച്ചത്. മുപ്പത്തിയഞ്ച് വയസ്സായിരുന്നു. ദുബായില്‍ ടാക്സി ഡ്രൈവറായ രതീഷ് ഈ മാസം 12 മുതല്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 23 ആയി. 

അതേസമയം, ഗൾഫിൽ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കവിഞ്ഞു. 51,760 പേർക്കാണ് ​ഗൾഫിൽ ആകെ രോ​ഗം ബാധിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ 292 ആയി. അതേസമയം, ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം ഇതാദ്യമായി ഗൾഫ് മേഖലയിൽ നിന്ന് ഒരു വിമാനം ഇന്ത്യയിലേക്ക് പുറപ്പെടും. കേന്ദ്ര അഭ്യന്തര മന്ത്രാലയം നൽകിയ പ്രത്യേക അനുമതിയോടെയാണ് ദുബൈയിൽ നിന്ന് കോഴിക്കോേട്ടക്ക് ചാർേട്ടഡ് വിമാനം വരുന്നത്. 

കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ വ്യവസായി ജോയ് അറക്കലിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനാണ് കേന്ദ്ര സർക്കാർ വിമാന സര്‍വീസിന് പ്രത്യേക അനുമതി നൽകിയത്. മൃതദേഹത്തോടൊപ്പം ജോയിയുടെ ഭാര്യയും രണ്ട് മക്കളും യാത്ര ചെയ്യും. ദുബൈയിൽ ഉച്ചകഴിഞ്ഞ് തിരിക്കുന്ന വിമാനം വൈകീട്ട് കോഴിക്കോടെത്തും.

Follow Us:
Download App:
  • android
  • ios