പ്രവാസികൾക്ക് തിരിച്ചടി; ഒരു സെയിൽസ് മേഖല കൂടി സ്വദേശികൾക്കായി പരിമിതപ്പെടുത്തി, കമ്മീഷനും സ്വീകരിക്കാനാവില്ല
ഇൻഷുറൻസ് പോളിസികൾ വിൽപന നടത്തുന്ന ജോലികൾ സ്വദേശികൾക്കു മാത്രമേ ഇനി സൗദി അറേബ്യയിൽ ചെയ്യാൻ കഴിയൂ. സെയിൽസ് ഇതര ജോലികളിൽ പ്രവാസികൾക്ക് വിലക്കില്ല.
റിയാദ്: സൗദി അറേബ്യയിൽ ഇൻഷുറൻസ് പോളിസി സെയിൽസ് ജോലികൾ ഇനി സൗദി പൗരന്മാർക്ക് മാത്രം. സ്വദേശിവത്കരണ നിയമം ഏപ്രിൽ 15 മുതൽ നടപ്പായി. ഇൻഷുറൻസ് അതോറിറ്റിയുമായി സഹകരിച്ച് ഈ തീരുമാനം നടപ്പാക്കാനുള്ള മന്ത്രാലയത്തിൻന്റെ നീക്കം സൗദി പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇൻഷുറൻസ് മേഖലയുടെ സാമ്പത്തിക പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു.
സ്വദേശിവത്കരണ തീരുമാനം പ്രാബല്യത്തിൽ വന്നതോടെ ഇതോടെ ഇൻഷുറൻസ് പോളിസികൾ വിൽപന നടത്തുന്ന ജോലികൾ സ്വദേശികൾക്കു മാത്രമേ ഇനി ചെയ്യാൻ കഴിയൂ. രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികളെ ഇത് കാര്യമായി ബാധിക്കും. നോൺ - സെയിൽസ് മേഖലയിൽ വിദേശികൾക്ക് ജോലി ചെയ്യാമെങ്കിലും ഇൻഷുറൻസ് പോളിസി വിൽപ്പനയുമായി ബന്ധപ്പെട്ട കമ്മീഷനുകൾ സ്വീകരിക്കാൻ അനുമതി ഉണ്ടായിരിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.