ഒമാനിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. വാഹനം മറിഞ്ഞ് തീപിടിച്ചതാണ് വൻ ദുരന്തത്തിന് കാരണമായത്.
മസ്കറ്റ്: ഒമാനിൽ വാഹനാപകടത്തിൽ ഒരു ഒമാൻ പൗരന് ദാരുണാന്ത്യം. വടക്കൻ ബാത്തിന ഗവർണറേറ്റിലെ ശിനാസിലുണ്ടായ വാഹനാപകടത്തിലാണ് ഒമാൻ പൗരൻ മരിച്ചത്. വാഹനം മറിഞ്ഞ് തീപിടിച്ചതാണ് വൻ ദുരന്തത്തിന് കാരണമായത്.
വടക്കൻ ബാത്തിനയിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ ഫയർ ആൻഡ് റെസ്‌ക്യൂ ടീമുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഗതാഗത സുരക്ഷാ നിയമങ്ങൾ അനുസരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.


