കുവൈത്തില്‍ ഒരു വീട്ടിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ക്ക് പരിക്ക്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു വീട്ടിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ക്ക് പരിക്ക്. ഖൈത്താന്‍ പ്രദേശത്താണ് സംഭവം. 

തിങ്കളാഴ്ച വൈകുന്നേരം ഖൈത്താനിലെ ഒരു വീട്ടിലുണ്ടായ തീപിടിത്തം, അല്‍ ഷഹീദ്, ഷുവൈഖ് ഇന്‍ഡസ്ട്രിയല്‍ സെന്‍റര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമനസേന സംഘമെത്തി നിയന്ത്രണവിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. വിവരം അറിഞ്ഞ അഗ്നിശമന സേന ഉടന്‍ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികള്‍ തുടങ്ങുകയായിരുന്നു. തീപിടിത്തത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കിയതിന് ശേഷം കൂടുതല്‍ അന്വേഷണത്തിനായി സ്ഥലം ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. 

Read Also -  7,000 കിലോമീറ്റര്‍ അകലെ ഡോക്ടർ, ക്യാൻസർ രോഗിക്ക് റിമോട്ട് റോബോട്ടിക് സർജറി; മിഡില്‍ ഈസ്റ്റില്‍ ആദ്യം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..