Asianet News MalayalamAsianet News Malayalam

കുവൈത്തിൽ നിയമലംഘനങ്ങൾ കണ്ടെത്താൻ കടകളിൽ പരിശോധന; ഒരു സ്റ്റോർ പൂട്ടിച്ചു

ഹവല്ലി, സാൽമിയ മേഖലകളിൽ നടത്തിയ ഫീൽഡ് പരിശോധനകളിൽ ഒരു സ്റ്റോർ അടച്ചുപൂട്ടുകയും 23 നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു.

one store closed and 23 violations issued in kuwait
Author
First Published Apr 24, 2024, 1:44 PM IST

കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലിയിലും സാൽമിയയിലും വിവിധ കടകളിലും മാര്‍ക്കറ്റുകളിലും പരിശോധന നടത്തി ഹവല്ലിയിലെ എമർജൻസി ആൻഡ് റാപിഡ് ഇന്‍റര്‍വെന്‍ഷൻ സംഘം.  മുനസിപ്പാലിറ്റിയുടെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായിരുന്നു പരിശോധനയെന്ന് കുവൈത്ത് മുനിസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെൻറ് അറിയിച്ചു. 

ഹവല്ലി, സാൽമിയ മേഖലകളിൽ നടത്തിയ ഫീൽഡ് പരിശോധനകളിൽ ഒരു സ്റ്റോർ അടച്ചുപൂട്ടുകയും 23 നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. പരസ്യ ലൈസൻസ് ഇല്ലാത്തത്, ലൈസൻസ് ലഭിക്കുന്നതിന് മുമ്പ് സ്റ്റോർ തുറക്കൽ, ലൈസൻസിൽ പറഞ്ഞിട്ടില്ലാത്ത സ്ഥലം ഉപയോ​ഗിക്കൽ, സ്റ്റോറിന് പുറത്ത് സാധനങ്ങൾ പ്രദർശിപ്പിക്കൽ തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയതെന്ന് ഗവർണറേറ്റിലെ എമർജൻസി ആൻഡ് റാപ്പിഡ് ഇൻറർവെൻഷൻ ടീം തലവൻ ഇബ്രാഹിം അൽ സബാൻ പറഞ്ഞു. അടച്ചുപൂട്ടലിലേക്ക് നയിച്ചേക്കാവുന്ന ലംഘനങ്ങളും പിഴകളും ഒഴിവാക്കാൻ മുനിസിപ്പാലിറ്റിയുടെ നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ അൽ സബാൻ കട ഉടമകളോട് ആവശ്യപ്പെട്ടു.

Read Also - മദ്യം നിര്‍മ്മിക്കും, ഹോം ഡെലിവറി വഴി വീട്ടിലെത്തിക്കും; 213 കുപ്പി മദ്യവുമായി മൂന്ന് പ്രവാസികൾ അറസ്റ്റിൽ

കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 26,778 നിയമലംഘനങ്ങൾ കണ്ടെത്തിയതായി കുവൈത്ത് ട്രാഫിക് വകുപ്പ്

കുവൈത്ത് സിറ്റി: കുവൈത്തിൽ ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ കര്‍ശന പരിശോധന. ഒരാഴ്ചക്കിടെ 26,778 നിയമലംഘനങ്ങൾ കണ്ടെത്തിയതായി ട്രാഫിക് വിഭാ​ഗം അറിയിച്ചു. പ്രതിദിനം ശരാശരി 3,825 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഈ കാലയളവില്‍ ആകെ 3,925 അപകടങ്ങൾ കൈകാര്യം ചെയ്തു. 263 പേർക്കാണ് പരിക്കേറ്റത്.

ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആന്‍ഡ് ഓപ്പറേഷൻസ് സെക്ടർ അസിസ്റ്റൻറ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻറ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ജമാൽ അൽ ഫൗദാരിയുടെ മേൽനോട്ടത്തിലാണ് പരിശോധന ക്യാമ്പയിനുകൾ നടന്നത്. 

പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് 188 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു, 32 പേരെ ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുറ്റകൃത്യങ്ങൾ ചെയ്യാൻ ഉപയോഗിച്ച 63 വാഹനങ്ങൾ കണ്ടുകെട്ടി. നാല് പേരെ ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്‍റിലേക്ക് കൈമാറി. ഒരാളെ ഫയര്‍ആം പൊസഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിലേക്കും നിരവധി പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷനിലേക്കും കൈമാറിയതായും അധികൃതര്‍ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios