മസ്കറ്റ്: ഓണ്‍ലൈന്‍ ഡെലിവറി മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനൊരുങ്ങി ഒമാന്‍. ഓണ്‍ലൈന്‍ ഡെലിവറി സേവനങ്ങളില്‍ സ്വദേശികളെ മാത്രമാക്കി പരിമിതപ്പെടുത്തുമെന്ന് ഒമാന്‍ ഗതാഗത മന്ത്രി ഡോ അഹമദ് അല്‍ ഫുതൈസി അറിയിച്ചു. സുപ്രീം കമ്മറ്റിയുടെ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. റസ്റ്റോറന്‍റുകളിലും കടകളിലുമാണ് ഓണ്‍ലൈന്‍ ഡെലിവറി മേഖല സ്വദേശിവത്കരിക്കാന്‍ ഒരുങ്ങുന്നത്. 

പ്രവാസികള്‍ക്കിടയില്‍ കൊവിഡ് 19 വ്യാപിക്കുന്നത് കണക്കിലെടുത്താണ് പുതിയ തീരുമാനം നടപ്പിലാക്കാനൊരുങ്ങുന്നത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികളാണ് ഓണ്‍ലൈന്‍ ഡെലിവറി മേഖലയില്‍ ജോലി ചെയ്യുന്നത്. ഉത്തരവ് നിലവില്‍ വരുന്നതോടെ ഇവര്‍ക്ക് ജോലി നഷ്ടമാകും.   

ഒമാനിൽ നിന്നും കൂടുതൽ വന്ദേ ഭാരത് വിമാന സർവീസുകൾ വേണമെന്ന ആവശ്യം ശക്തം

ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു