ഇറാഖിലെ യുഎസ് ദൗത്യത്തിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചതായി ഭരണകൂടം ചൂണ്ടിക്കാട്ടി.
കുവൈത്ത് സിറ്റി: കുവൈത്തിലെ യുഎസ് എംബസി ജീവനക്കാരുടെ എണ്ണത്തിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് എംബസി സ്ഥിരീകരിച്ചു. എംബസി പതിവുപോലെയും പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നുവെന്ന് വ്യക്തമാക്കി. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് കീഴിൽ, സ്വദേശത്തും വിദേശത്തുമുള്ള അമേരിക്കൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള യുഎസ് ഭരണകൂടത്തിന്റെ പ്രതിബദ്ധത എംബസി ഔദ്യോഗിക പ്രസ്താവനയിൽ ആവർത്തിച്ചു.
ഈ പ്രതിബദ്ധതയുടെ ഭാഗമായി എല്ലാ യുഎസ് എംബസികളിലെയും സ്റ്റാഫ് നില പതിവ് അവലോകനത്തിന് വിധേയമാണ്. സമീപകാല സുരക്ഷാ വിലയിരുത്തലുകളെത്തുടർന്ന്, ഇറാഖിലെ യുഎസ് ദൗത്യത്തിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചതായി ഭരണകൂടം ചൂണ്ടിക്കാട്ടി. ഇറാനെതിരായ സൈനിക നടപടിക്ക് ഇസ്രായേല്‍ തയ്യാറെടുക്കുന്നതായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വിവരം നൽകിയതായി പ്രമുഖ യു.എസ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പശ്ചാത്തലത്തില്‍, ഇറാനിൽ നിന്നും ഗള്‍ഫ് രാഷ്ട്രങ്ങളിൽ നിന്നുമായി അത്യാവശ്യമല്ലാത്ത നയതന്ത്ര ഉദ്യോഗസ്ഥരെയും സൈനിക ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെയും പിന്‍വലിക്കാനാണ് യു.എസ് പ്രതിരോധ വകുപ്പിന്റെ പുതിയ ഉത്തരവ്. ഈ പശ്ചാത്തലത്തിലാണ് കുവൈത്തിലെ യുഎസ് എംബസി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
