1,400 കുപ്പി മദ്യമാണ് ഇവിടെ നിന്നും കണ്ടെത്തിയതെന്ന് ഒമാന്‍ കസ്റ്റംസ് പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു.

മസ്‌കറ്റ്: ഒമാനിലെ ബോഷെര്‍ വിലായത്തില്‍ പരിശോധനയില്‍ കണ്ടെത്തിയത് ആയിരത്തിലേറെ മദ്യക്കുപ്പികള്‍. പ്രവാസി തൊഴിലാളികളുടെ സ്ഥലത്ത് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് റിസ്‌ക് അസ്സെസ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യമാണ് പിടിച്ചെടുത്തത്. 1,400 കുപ്പി മദ്യം ഇവിടെ നിന്നും കണ്ടെത്തിയതായി ഒമാന്‍ കസ്റ്റംസ് പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona