ഈ വർഷത്തെ ഉംറ സീസൺ ആരംഭിച്ച ശേഷം ഇതുവരെ ഇന്ത്യയിൽ നിന്നെത്തിയ ഉംറ തീർത്ഥാടകരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞതായി ഹജ്ജ് - ഉംറ മന്ത്രാലയം അറിയിച്ചു.
മക്ക: ഇന്ത്യയിൽ നിന്നുള്ള ഉംറ തീർത്ഥാടകരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞതായി ഹജ്ജ് മന്ത്രാലയം അറിയിച്ചു. തീർത്ഥാടകരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
ഈ വർഷത്തെ ഉംറ സീസൺ ആരംഭിച്ച ശേഷം ഇതുവരെ ഇന്ത്യയിൽ നിന്നെത്തിയ ഉംറ തീർത്ഥാടകരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞതായി ഹജ്ജ് - ഉംറ മന്ത്രാലയം അറിയിച്ചു. ഏഴുമാസത്തിനിടെ 5,13,031 തീർത്ഥാടകരാണ് ഇന്ത്യയിൽ നിന്ന് എത്തിയത്.
തീർത്ഥാടകരുടെ എണ്ണത്തിൽ പാകിസ്ഥാനാണ് ഒന്നാം സ്ഥാനത്ത്. 12,22,459 തീർത്ഥാടകരാണ് പാകിസ്ഥാനിൽ നിന്നെത്തിയത്.
രണ്ടാം സ്ഥാനത്തു ഇന്തോനേഷ്യയാണ്.
ഇതുവരെയുള്ള കണക്കുകൾ പ്രകാരം 57,30,842 ഉംറ വിസകളാണ് വിവിധ രാജ്യക്കാർക്കായി മന്ത്രാലയം അനുവദിച്ചത്. ഇതിൽ 52,73,075 തീർത്ഥാടകർ ഇതിനകം ഉംറ നിർവ്വഹിക്കാനെത്തി. 48,01,032 പേര്‍ തീർത്ഥാടനം പൂർത്തിയാക്കി സ്വദേശങ്ങളിലേക്കു മടങ്ങിയതായും മന്ത്രാലയം അറിയിച്ചു.
