ആകെ മരണസംഖ്യ 9,208 ആണ്. രോഗബാധിതരില്‍ 9,024 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 143 പേര്‍ ഗുരുതരാവസ്ഥയിലാണ്.

റിയാദ്: സൗദി അറേബ്യയില്‍ ആയിരത്തിലേറെ പേര്‍ക്ക് കൊവിഡ് മുക്തി. പുതുതായി 698 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ നിലവിലെ രോഗികളില്‍ 1,003 പേര്‍ സുഖം പ്രാപിച്ചു. ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,95,186 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,76,954 ആയി ഉയര്‍ന്നു.

ആകെ മരണസംഖ്യ 9,208 ആണ്. രോഗബാധിതരില്‍ 9,024 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 143 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 24 മണിക്കൂറിനിടെ 21,689 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 272, ജിദ്ദ 100, ദമ്മാം 58, മക്ക 27, മദീന 23, ദഹ്‌റാന്‍ 18, ഹുഫൂഫ് 14, ത്വാഇഫ് 12, അബഹ 11, അല്‍ഖോബാര്‍ 11 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

Read Also: സൗദി അറേബ്യയില്‍ പലയിടങ്ങളിലും ചൂട് ഉയരുന്നു; 46 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി

അനുമതി പത്രമില്ലാതെ ഹജ്ജ് ചെയ്യാനെത്തിയാൽ രണ്ട് ലക്ഷം പിഴ 

റിയാദ്: അനുമതി പത്രമില്ലാതെ (തസ്‌രീഹ്) ഹജ്ജ് ചെയ്യാനെത്തിയാൽ രണ്ട് ലക്ഷത്തോളം രൂപ (10,000 റിയാൽ) പിഴ ചുമത്തുമെന്ന് സൗദി അറേബ്യയിലെ പൊതുസുരക്ഷ വക്താവ് കേണല്‍ സാമി അല്‍ ശുവൈറഖ് പ്രസ്താവനയിൽ അറിയിച്ചു. ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും മുറുകെ പിടിക്കാന്‍ അദ്ദേഹം സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു.

നിയമ ലംഘകരെ പിടികൂടാന്‍ പുണ്യസ്ഥലങ്ങളിലും മറ്റു പ്രദേശങ്ങളിലും റോഡരുകുകളിലും സുരക്ഷാ ഉദ്യോഗസ്ഥന്മാര്‍ ഉണ്ടെന്നും പിടിക്കപ്പെടുന്നവര്‍ക്ക് കടുത്ത പിഴ ചുമത്തുമെന്നും അദ്ദേഹം അറിയിച്ചു.