വാണിജ്യ മന്ത്രാലയത്തില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം പിന്നീട് ബിസിനസ് കണ്‍സള്‍ട്ടന്റായും ചന്ദ്രിക ദിനപ്പത്രത്തിന്റെ ഖത്തറിലെ ആദ്യകാല ലേഖകനായും പ്രവര്‍ത്തിച്ചു. 

ദോഹ: ഖത്തറിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കെ.എം.സി.സി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന പി.എ മുബാറക് (66) അന്തരിച്ചു. അസുഖ ബാധിതനായതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസത്തിലധികമായി ഖത്തറിലെ ഹമദ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാല് പതിറ്റാണ്ടിലേറെ ഖത്തറില്‍ ജോലി ചെയ്‍തിരുന്ന അദ്ദേഹം സാമൂഹിക സാംസ്‍കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു.

വാണിജ്യ മന്ത്രാലയത്തില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം പിന്നീട് ബിസിനസ് കണ്‍സള്‍ട്ടന്റായും ചന്ദ്രിക ദിനപ്പത്രത്തിന്റെ ഖത്തറിലെ ആദ്യകാല ലേഖകനായും പ്രവര്‍ത്തിച്ചു. എറണാകുളം ജില്ലയിലെ മുസ്‍ലിം ലീഗ് ഭാരവാഹിയായിരുന്ന പരേതനായ പി.എ അബ്‍ദുല്‍ റഹ്‍മാന്‍ കുട്ടിയുടെയും പരേതയായ എ.ജെ ഫാത്തിമയുടെയും മകനാണ്. ഭാര്യ നാജിയ മുബാറക് കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ ഏപ്രിലില്‍ മരണപ്പെട്ടിരുന്നു. മക്കള്‍ - നാദിയ (ദുബൈ), ഫാത്തിമ (ഖത്തര്‍). മരുമക്കള്‍ - മുഹമ്മദ് ഷമീന്‍ (ദുബൈ), മുഹമ്മദ് പര്‍വീസ് (ഖത്തര്‍). നിര്യാണത്തില്‍ ഖത്തര്‍ ഇന്ത്യന്‍ മീഡിയാ ഫോറം അനുശോചിച്ചു.