അല്‍ശറായിഅ് ഡിസ്ട്രിക്റ്റില്‍ ഒരു സ്വകാര്യ കമ്പനിക്ക് കീഴിലുള്ള മസ്‍ജിദിനുള്ളിലാണ് പാകിസ്ഥാന്‍ പൗരന്‍ ജീവനൊടുക്കിയത്.

റിയാദ്: സൗദി അറേബ്യയില്‍ പള്ളിയ്ക്കുള്ളില്‍ വിദേശിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അല്‍ശറായിഅ് ഡിസ്ട്രിക്റ്റില്‍ ഒരു സ്വകാര്യ കമ്പനിക്ക് കീഴിലുള്ള മസ്‍ജിദിനുള്ളിലാണ് പാകിസ്ഥാന്‍ പൗരന്‍ ജീവനൊടുക്കിയത്.

വിവരം ലഭിച്ചതനുസരിച്ച് പൊലീസ്, റെഡ് ക്രസന്റ് സംഘങ്ങള്‍ സ്ഥലത്തെത്തി. റെഡ്ക്രസന്റ് സംഘം പരിശോധിച്ച് മരണം ഉറപ്പുവരുത്തുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ശിശ കിങ് ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.