24 വര്‍ഷത്തോളമായി റിയാദില്‍ അലൂമിനിയം ഫാബ്രിക്കേറ്ററായി ജോലി ചെയ്യുകയായിരുന്ന ഭാസ്‌കരന്‍. സ്‌പോണ്‍സര്‍ 'ഹുറൂബ്' കേസിലാക്കിയതിനാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല.
റിയാദ്: പക്ഷാഘാതം പിടിപെട്ട് തളര്‍ന്ന മലയാളി യുവാവിനെ റിയാദില്‍ നിന്ന് സാമൂഹികപ്രവര്‍ത്തകര്‍ നാട്ടിലെത്തിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി ഭാസ്‌കരന്‍ രാമന്‍നായരെയാണ് കേളി കലാസാംസ്‌കാരിക വേദിയുടേയും ഇന്ത്യന്‍ എംബസിയുടേയും ഇടപെടലില്‍ തുടര്‍ ചികിത്സക്കായി നാട്ടിലയച്ചത്.
24 വര്‍ഷത്തോളമായി റിയാദില്‍ അലൂമിനിയം ഫാബ്രിക്കേറ്ററായി ജോലി ചെയ്യുകയായിരുന്ന ഭാസ്‌കരന്‍. സ്‌പോണ്‍സര്‍ 'ഹുറൂബ്' കേസിലാക്കിയതിനാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. എംബസിയുടെ സഹായത്തോടെ നാട്ടില്‍ പോകുന്നതിനുള്ള രേഖകള്‍ ശരിയാക്കുന്നതിനിടയിലാണ് പക്ഷാഘാതം ഉണ്ടായത്. തുടര്‍ന്ന് ശുമൈസി കിങ് ഖാലിദ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ച് രണ്ട് മാസത്തോളം ചികിത്സ നടത്തിയെങ്കിലും കാര്യമായ മാറ്റം ഇല്ലാത്തതിനെ തുടര്‍ന്ന് നാട്ടില്‍നിന്നും ബന്ധുക്കള്‍ കേരള പ്രവാസി സംഘം മുഖേന കേളിയുമായി ബന്ധപ്പെടുകയായിരുന്നു. കേളിയുടെ ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടുകയും അവരുടെ സഹായത്തോടെ ഭാസ്‌കരന്റെ ഹുറൂബ് നീക്കി എക്‌സിറ്റ് വിസ നേടാനുള്ള ശ്രമം നടത്തുകയും ചെയ്തു.
പ്രവാസി മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
അപ്പോഴാണ് മറ്റൊരു നിയമകുരുക്ക് കൂടി ശ്രദ്ധയില്‍പ്പെടുന്നത്. കുടുംബത്തെ സന്ദര്‍ശന വിസയില്‍ കൊണ്ടുവന്ന്, സമയപരിധിക്കുള്ളില്‍ തിരിച്ചയക്കാതിരുന്നതിന്റെ പിഴയും നിയമപ്രശ്‌നവുമാണ് ബാക്കി കിടന്നത്. 11,000 റിയാലിന്റെ പിഴയാണ് അടക്കാനുണ്ടായിരുന്നത്. എംബസി ഉദ്യോഗസ്ഥരുടെ പരിശ്രമം മൂലം ഈ പിഴ തുകയും രണ്ട് വര്‍ഷത്തെ ഇഖാമയുടെ ഫീസും അതിന്റെ പിഴയും ലെവിയും സൗദി അധികൃതര്‍ ഒഴിവാക്കി നല്‍കുകയും തുടര്‍ന്ന് ആവശ്യമായ യാത്രാരേഖകള്‍ ശരിയാക്കുകയും ചെയ്തു. സ്ട്രച്ചര്‍ സംവിധാനത്തോടെ നാട്ടിലെത്തിക്കുന്നതിനുള്ള പൂര്‍ണമായ ചെലവും എംബസി വഹിക്കാന്‍ തയാറായി. കഴിഞ്ഞദിവസം നാട്ടിലെത്തി.
കോഴിക്കോട് സ്വദേശി രാധാകൃഷ്ണന്‍ ഭാസ്‌കരന് സഹായിയായി ഒപ്പം പോയി. ഭാസ്‌കരന്റെ സഹോദരങ്ങളും കേരള പ്രവാസി സംഘം പട്ടാമ്പി ഏരിയ പ്രസിഡന്റും ചേര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ച് തുടര്‍ ചികിത്സക്കായി തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
