ഇന്ന് വൈകുന്നേരം മുതല്‍ മെയ് 13 ചൊവ്വാഴ്ച രാവിലെ വരെയാണ് ഗതാഗത നിയന്ത്രണം.
കുവൈത്ത് സിറ്റി: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കുവൈത്തിലെ സൽവ, റുമൈഥിയ പ്രദേശങ്ങളിൽ നിന്ന് കുവൈത്ത് സിറ്റിയിലേക്ക് പോകുന്ന കിംഗ് അബ്ദുൽ അസീസ് ബിൻ അബ്ദുൾറഹ്മാൻ അൽ സൗദ് റോഡിൽ ഗതാഗത നിയന്ത്രണം. ഫഹാഹീൽ റോഡ് നമ്പർ 30 അതിവേഗ പാത, അതിവേഗ ഇടത് പാത, ഇടത് പാതയുടെ പകുതി എന്നിവ ഇന്ന് വൈകുന്നേരം മുതൽ മെയ് 13 ചൊവ്വാഴ്ച രാവിലെ വരെ അടച്ചിടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
Read Also - പാക് വ്യോമപാത അടച്ചത് പ്രവാസികളെ ബാധിക്കുമോ? ബജറ്റ് എയർലൈനുകൾ വഴിമാറ്റി വിടുന്നു, യാത്രക്കാർക്ക് അറിയിപ്പ്
