ജയില്‍ ശിക്ഷയോ  10,000 ദിർഹത്തിൽ കുറയാത്ത പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

അബുദാബി: മനുഷ്യക്കടത്ത് കേസുകളിൽ ഉൾപ്പെട്ട ഇരകളുടെയോ സാക്ഷികളുടെയോ പേരുകൾ വെളിപ്പെടുത്തുന്നതും ഫോട്ടോകൾ പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. മനുഷ്യക്കടത്ത് തടയുന്നതിനുള്ള യുഎഇയിലെ 2006ലെ ഫെഡറൽ നിയമം 51 ആർട്ടിക്കിൾ 6 പ്രകാരം, ഇത്തരം കേസുകളിൽ ഉൾപ്പെട്ട സാക്ഷികളുടെയോ ഇരകളുടെയോ പേരോ ഫോട്ടോകളോ പ്രസിദ്ധീകരിച്ചാല്‍ ജയില്‍ ശിക്ഷയോ 10,000 ദിർഹത്തിൽ കുറയാത്ത പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പൊതുജനങ്ങളില്‍ നിയമാവബോധം പകരാന്‍ ലക്ഷ്യമിട്ട് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.