Asianet News MalayalamAsianet News Malayalam

യാത്രക്കാരുടെ ശ്രദ്ധക്ക്; കേടാകുന്ന ഭക്ഷണം കരുതിയാലും പിഴ, നിബന്ധനകളും നഷ്ടപരിഹാരവും പരിഷ്കരിച്ച് പുതിയ പട്ടിക

പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ അവകാശങ്ങളും നിബന്ധനകളും അതിെൻറ ലംഘനങ്ങൾക്കുള്ള പിഴയും അവകാശലംഘനങ്ങൾക്കുള്ള നഷ്ടപരിഹാരവും വിശദീകരിക്കുന്ന പട്ടിക പുറത്തിറക്കി. മ

penalty and compensation rates revised in saudi for public transport users
Author
First Published Nov 26, 2023, 10:03 PM IST

റിയാദ്: സൗദിയിൽ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ അവകാശങ്ങളും നിബന്ധനകളും അതിൻറെ ലംഘനങ്ങൾക്കുള്ള പിഴയും അവകാശലംഘനങ്ങൾക്കുള്ള നഷ്ടപരിഹാരവും വിശദീകരിക്കുന്ന പട്ടിക പുറത്തിറക്കി. മന്ത്രിസഭ തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ സൗദിയുടെ ഔദ്യോഗിക ഗസറ്റ് (ഉമ്മുൽ ഖുറാ) വെള്ളിയാഴ്ചയാണ് ഇത് പ്രസിദ്ധീകരിച്ചത്. 

55 തരം നിയമലംഘനങ്ങൾക്ക് 200 മുതൽ 500 റിയാൽ വരെയാണ് പിഴ ചുമത്തുക. രാജ്യത്തെ അംഗീകൃത ഗതാഗത സംവിധാനം ഉപയോഗിക്കുന്നവരെല്ലാം ഇൗ വ്യവസ്ഥകൾ പാലിക്കാൻ ബാധ്യസ്ഥരാണ്. അല്ലാത്തപക്ഷം അവ നിയമലംഘനങ്ങളായി കണക്കാക്കുകയും പിഴയുണ്ടാകുകയും ചെയ്തു. യാത്രക്കാർക്കുള്ള നിബന്ധനകളും ഇൻറർസിറ്റി (നഗരങ്ങൾക്കിടയിൽ) ബസ്, ഇൻട്രാസിറ്റി (നഗരത്തിനുള്ളിൽ) ബസ്, ഇൻറർസിറ്റി റെയിൽവേ, ഇൻട്രാസിറ്റി റെയിൽവേ, കപ്പൽ യാത്രക്കാർക്ക് അതത് വിഭാഗങ്ങൾ തിരിച്ചുമുള്ള നിബന്ധനകളും അതുമായി ബന്ധപ്പെട്ട ലംഘനങ്ങളും പിഴകളുമാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Read Also -  ചരിത്രം ആവർത്തിച്ചു, വരനും വധുവും 'എയറില്‍'! മൂന്ന് മണിക്കൂർ, 30,000 അടി ഉയരെ, വൈറലായി വിവാഹ വീഡിയോ

പൊതുനിബന്ധനകളും പിഴകളും:
1. ദുർഗന്ധം വമിക്കുന്ന വസ്തുക്കളും യാത്രയ്ക്കിടെ കേടായേക്കാവുന്ന ഭക്ഷണസാധനങ്ങളും ഒപ്പം കരുതിയാൽ 200 റിയാൽ പിഴ
2. ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ ടിക്കറ്റ് നിരക്കിന് പുറമെ 200 റിയാൽ പിഴ
3. ഇൻറർസിറ്റിയിൽ 13 വയസ് വരെയും ഇൻട്രാസിറ്റിയിൽ എട്ട് വയസ് വരെയുമുള്ള കുട്ടികൾക്ക് തനിച്ച് യാത്ര ചെയ്യാൻ അനുമതിയില്ല
4. വളർത്തുമൃഗങ്ങളെ വാഹനങ്ങളിൽ അവയ്ക്ക് അനുവദിക്കപ്പെട്ട സ്ഥലത്ത് സൂക്ഷിച്ചില്ലെങ്കിലും യാത്രയ്ക്ക് അനുമതിയില്ല
5. യാത്രക്കിടെ തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടാൽ കാണിക്കാതിരുന്നാൽ യാത്ര വിലക്കി പൊലീസിന് കൈമാറും
6. പ്രാർഥന മുറികളിലോ അനുവദനീയമല്ലാത്ത മറ്റിടങ്ങളിലോ ഉറങ്ങിയാൽ 200 റിയാൽ പിഴ
7. പരിശോധന സമയത്ത് ടിക്കറ്റ് കാണിക്കാതിരുന്നാൽ 200 റിയാൽ
8. സ്‌പെഷ്യൽ ടിക്കറ്റുകളുമായി യാത്ര ചെയ്യുന്നവർ അതിന് അർഹരല്ലെങ്കിൽ ടിക്കറ്റ് നിരക്കിന് പുറമേ 200 റിയാൽ പിഴ
9. വാഹനത്തിൽ അനുവദനീയമായതിനെക്കാൾ വലിപ്പമുള്ള ലഗേജുകളാണെങ്കിൽ യാത്ര അനുവദിക്കില്ല
10. ലഗേജുകളും അതിനായി നിശ്ചയിച്ച സ്ഥലങ്ങളിൽ വെച്ചില്ലെങ്കിൽ 100 റിയാൽ പിഴ
11. സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന മുഷിഞ്ഞ വസ്ത്രങ്ങളിൽ യാത്ര ചെയ്യാൻ അനുവദിക്കില്ല
12. വാഹനത്തിന് കേടുവരുത്തുന്നത് ഗുരുതര നിയമലംഘനമായി കണക്കാക്കി 500 റിയാൽ പിഴ
13. ഭിന്നശേഷിക്കാർക്കായി മാറ്റിവെച്ച ഇരിപ്പിടത്തിൽ ഇരുന്നാൽ 200 റിയാൽ പിഴ.

Read Also -  കുടുംബത്തിലെ ഏക കുട്ടി, 17കാരനെ തൂക്കിലേറ്റി ഇറാൻ; ഇതുവരെ 68 കുട്ടികൾക്ക് വധശിക്ഷ, കടുത്ത പ്രതിഷേധം

ഇൻറർസിറ്റി ബസ് നിബന്ധനകളും പിഴകളും:
1. നിശ്ചിത വാതിലുകളിലൂടെയല്ലാതെ കയറുകയും ഇറങ്ങുന്നതും ഗുരുതര നിയമലംഘനമാണ്, 500 റിയാൽ പിഴ
2. യാത്രയ്ക്കിടെ ഡ്രൈവറുടെ ശ്രദ്ധ തിരിച്ചാൽ 200 റിയാൽ പിഴ
3. ബസിലെ നിരോധിത ഭാഗങ്ങളിൽ പ്രവേശിച്ചാൽ 200 റിയാൽ പിഴ
4. സഹയാത്രികർക്കോ ബസ് ജീവനക്കാർക്കോ അസൗകര്യം ഉണ്ടാക്കിയാൽ 200 റിയാൽ പിഴ
5. സീറ്റിലിരിക്കാതെ നിന്ന് യാത്ര ചെയ്താൽ 100 റിയാൽ പിഴ
6. വാതിലുകൾ അടയ്ക്കുകയും സഹയാത്രികർക്ക് സഞ്ചരിക്കാൻ മതിയായ ഇടം അനുവദിക്കാതിരിക്കുകയും ചെയ്താൽ 100 റിയാൽ പിഴ
7. ബസിലോ നിരോധനമുള്ള മറ്റിടങ്ങളിലൊ വെച്ച് പുകവലിച്ചാൽ 200 റിയാൽ പിഴ
8. ബസിെൻറ വിൻഡോയുടെയും വാതിലിെൻറയും ഭാഗങ്ങൾ അടർത്തിയെടുക്കുകയോ കേടുവരുത്തുകയോ പുറത്ത് തൂക്കിയിടുകയോ ചെയ്താൽ 300 റിയാൽ പിഴ
9. സീറ്റുകളിൽ കാലുകൾ വെച്ച് യാത്ര ചെയ്താൽ 200 റിയാൽ പിഴ
10. ബസ് നിറയെ യാത്രക്കാരുണ്ടെന്ന് പറഞ്ഞിട്ടും കേൾക്കാതെ കയറാൻ ശ്രമിച്ചാൽ 100 റിയാൽ പിഴ
11. കുട്ടികളുടെ സ്‌ട്രോളറുകൾ, വീൽചെയറുകൾ, വൈകല്യമുള്ളവർക്കുള്ള ട്രാവലിങ് എയ്‌ഡുകൾ എന്നിവയല്ലാത്ത മടക്കാൻ കഴിയാത്ത ചക്രങ്ങളുള്ള ഉപകരണങ്ങൾ ബസിൽ കയറ്റിയാൽ 200 റിയാൽ പിഴ
12. നിരോധിത വസ്തുക്കൾ കൈവശം വെക്കരുത്
13. ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ പോലുള്ളവ കൈയ്യിൽ കരുതരുത്

യാത്രക്കാർക്കുള്ള നഷ്ടപരിഹാരം
1. ബാഗേജുകൾക്ക് ഭാഗികമായോ അല്ലാതെയോ കേടുപാട് ഉണ്ടാവുകയോ നഷ്ടപ്പെടുകയോ ചെയ്താൽ കിലോഗ്രാമിന് 75 റിയാൽ വീതം നഷ്ടപരിഹാരം ലഭിക്കും
2. മൂന്ന് മണിക്കൂറിൽ കൂടുതൽ ദൈർഘ്യമുള്ള ഇൻറർസിറ്റി ബസിെൻറ സർവിസ് റദ്ദാക്കുകയോ പുറപ്പെടാൻ 60 മിനിറ്റിൽ കൂടുതൽ വൈകുകയോ ചെയ്താൽ യാത്രക്കാർക്ക് സൗജന്യ ഭക്ഷണം നൽകണം
3. ബസ് ട്രിപ്പ് മുടങ്ങുകയോ രണ്ട് മണിക്കൂറിൽ കൂടുതൽ വൈകുകയോ ചെയ്താൽ യാത്രക്കാർക്ക് അനുയോജ്യമായ ഓപ്ഷനുകൾ തെരഞ്ഞെടുക്കാം. ഒന്നുകിൽ യാത്ര തുടരാം, അല്ലെങ്കിൽ അധിക ചെലവില്ലാതെ ഇതര ലൈനുകൾ തെരഞ്ഞെടുത്ത് റൂട്ട് വീണ്ടും പ്ലാൻ ചെയ്യാം. ഇതല്ലാതെ യാത്ര ഉപേക്ഷിക്കുന്നവർക്ക് ടിക്കറ്റിെൻറ മുഴുവൻ വിലയും തിരികെ നൽകണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം... 

Follow Us:
Download App:
  • android
  • ios