മൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും സിവില്‍ ഡിഫന്‍സ് അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ഒമാന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
മസ്‌കറ്റ്: വെള്ളപ്പാച്ചിലില്‍ കുടുങ്ങിയ മൂന്ന് പേരെ സിവില്‍ ഡിഫന്‍സ്(Civild defense) സേന രക്ഷപെടുത്തി. ഒമാനിലെ(Oman) തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു സംഭവം. മഴമൂലം വാദിയില്‍ രൂപപ്പെട്ട വെള്ളപ്പാച്ചിലില്‍ അകപെട്ടവരെയാണ് രക്ഷാപ്രവര്‍ത്തകര്‍ രക്ഷപെടുത്തിയത്. റുസ്താഖ് വിലായത്തിലെ വാദി ജമ്മയില്‍ കുടുങ്ങിയ മൂന്ന് പേരെയാണ് തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് സേനയുടെ ഇടപെടലിലൂടെ അപകടത്തില്‍ നിന്നും രക്ഷപെട്ടത്.
മൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും സിവില്‍ ഡിഫന്‍സ് അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ഒമാന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. (ബുധനാഴ്ച) ഇന്നും മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു. വാദികള്‍ മുറിച്ചു കടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
