യുഎഇയിൽ ജൂൺ മാസത്തേക്കുള്ള പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു. പുതിയ നിരക്ക് പ്രകാരം പെട്രോൾ വില വർധിക്കുകയും ഡീസൽ വിലയിൽ കാര്യമായ കുറവ് രേഖപ്പെടുത്തുകയും ചെയ്തു. പുതുക്കിയ വിലകൾ ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും.

ദുബായ്: യുഎഇയിൽ ജൂൺ മാസത്തേക്കുള്ള പുതുക്കിയ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. യുഎഇ ഇന്ധനവില നിർണ്ണയ സമിതിയാണ് നിരക്കുകൾ പ്രഖ്യാപിച്ചത്. പെട്രോൾ വില വർധിച്ചപ്പോൾ, ഡീസൽ വിലയിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സൂപ്പർ 98 പെട്രോൾ ലിറ്ററിന് ജൂൺ മാസത്തിൽ 3.95 ദിർഹം ആയിരിക്കും വില. മെയ് മാസത്തിൽ ഇത് 3.66 ദിർഹമായിരുന്നു.സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 3.83 ദിർഹം ആയി പുതുക്കി നിശ്ചയിച്ചു. മെയ് മാസത്തിൽ 3.55 ദിർഹമായിരുന്നു. ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 3.76 ദിർഹം ആയി ഉയർന്നു. മെയ് മാസത്തിൽ 3.48 ദിർഹമായിരുന്നു. ഡീസൽ വില ലിറ്ററിന് 4.33 ദിർഹം ആയി കുറഞ്ഞു. മെയ് മാസത്തിൽ 4.69 ദിർഹമായിരുന്നു. ആഗോള വിപണിയിലെ എണ്ണവിലയിലെ വ്യതിയാനങ്ങൾ കണക്കിലെടുത്ത് എല്ലാ മാസവും അവസാനത്തോടെയാണ് യുഎഇ ഇന്ധനവില നിർണ്ണയ സമിതി അടുത്ത മാസത്തേക്കുള്ള നിരക്കുകൾ അവലോകനം ചെയ്ത് പുതുക്കി നിശ്ചയിക്കുന്നത്. പെട്രോൾ വിലയിൽ ലിറ്ററിന് ഏകദേശം 28 മുതൽ 29 ഫിൽസ് വരെയാണ് ഈ തവണ വർധനവുണ്ടായിരിക്കുന്നത്. എന്നാൽ ഡീസൽ വിലയിൽ ലിറ്ററിന് 36 ഫിൽസിന്‍റെ കുറവ് രേഖപ്പെടുത്തിയത് ചരക്കുനീക്ക മേഖലയ്ക്ക് വലിയ ആശ്വാസമാകും.