അബുദാബി: യുഎഇയില്‍ ജനുവരി മാസത്തേക്ക് ബാധകമായ ഇന്ധനവില ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. പെട്രോളിനും ഡീസലിനും അടുത്തമാസം വില കുറച്ചിട്ടുണ്ട്. തുടര്‍ച്ചയായ മൂന്നാം മാസമാണ് ഇപ്പോള്‍ യുഎഇയില്‍ ഇന്ധനവില കുറയുന്നത്.

നിലവില്‍ 2.25 ദിര്‍ഹം വിലയുള്ള സൂപ്പര്‍ 98 പെട്രോളിന് അടുത്തമാസം രണ്ട് ദിര്‍ഹമായിരിക്കും വില. സ്പെഷ്യല്‍ 95 പെട്രോളിന്റെ വില 2.25 ദിര്‍ഹമായിരുന്നത് 1.81 ദിര്‍ഹമായാണ് കുറച്ചിരിക്കുന്നത്. ഡീസലിന് 2.61 ദിര്‍ഹമായിരുന്നത് ഇനി 2.30 ദിര്‍ഹമായിരിക്കും.