മക്ക: കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ചാടി മക്കയില്‍ തീര്‍ത്ഥാടക ആത്മഹത്യ ചെയ്തു. ജര്‍വലിലാണ് താമസിക്കുന്ന കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ നിന്ന് ചാടി സുഡാനി തീര്‍ത്ഥാടക ജീവനൊടുക്കിയത്. വീഴ്ചയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ തീര്‍ത്ഥാടക സംഭവ സ്ഥലത്ത് തന്നെ മരിച്ചു. റെഡ് ക്രസന്‍റ് പ്രവര്‍ത്തകര്‍ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. 

Read More: കുവൈത്തില്‍ മൂന്ന് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു