Asianet News MalayalamAsianet News Malayalam

'നല്ല സുഹൃത്തുക്കൾ', ഇത്തവണ കണ്ടുമുട്ടിയത് ദുബായിൽ, 'മെലോഡി' സെൽഫി പങ്കുവച്ച് മെലോനി

'സുഹൃത്തുക്കളെ കാണുന്നത് എപ്പോഴും ആഹ്ലാദം നല്‍കുന്നതാണെന്ന' കുറിപ്പോടെയാണ് മോദി ചിത്രം പങ്കുവെച്ചത്.

PM Modis Selfie With Giorgia Meloni went viral
Author
First Published Dec 2, 2023, 9:55 PM IST

ദുബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ജോര്‍ജിയ മെലോനി എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച ചിത്രം മോദി ഷെയര്‍ ചെയ്തിട്ടുണ്ട്. 'സുഹൃത്തുക്കളെ കാണുന്നത് എപ്പോഴും ആഹ്ലാദം നല്‍കുന്നതാണെന്ന' കുറിപ്പോടെയാണ് മോദി ചിത്രം പങ്കുവെച്ചത്.

കോപ്28 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദുബൈയിലെത്തിയപ്പോഴാണ് മോദിയും മെലോനിയും കണ്ടുമുട്ടിയത്. 'നല്ല സുഹൃത്തുക്കള്‍ കോപ്28ല്‍' എന്ന കുറിപ്പോടെ മെലോഡി എന്ന ഹാഷ്ടാഗ് നല്‍കിയാണ് മെലോനി ചിത്രം പങ്കുവെച്ചത്. 

Read Also -  'മോദി, മോദി...അബ്കി ബാര്‍ മോദി സര്‍ക്കാര്‍'; ദുബൈയിലെത്തിയ മോദിക്ക് ജയ് വിളിച്ച് പ്രവാസി ഇന്ത്യക്കാർ, വീഡിയോ

അതേസമയം ഭൂ​മി​യെ സം​ര​ക്ഷി​ക്കാ​ൻ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​നെ​തി​രെ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്ക്​ മോദി ഉച്ചകോടിയിൽ ആ​ഹ്വാ​നം ചെ​യ്തു.​ ലോ​ക നേ​താ​ക്ക​ൾ ഒ​ഴു​കി​യെ​ത്തി​യ സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം ദി​ന​ത്തി​ലാ​ണ്​ മോ​ദി സ​ദ​സ്സി​നെ അ​ഭി​മു​ഖീ​ക​രി​ച്ച്​ സം​സാ​രി​ച്ച​ത്. 2030ഓ​ടെ ആ​ഗോ​ള ത​ല​ത്തി​ൽ പു​ന​രു​പ​യോ​ഗ ഊ​ർ​ജം മൂ​ന്നി​ര​ട്ടി​യാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ൽ ഇ​ന്ത്യ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെന്നും ആ​ഗോ​ള​താ​പ​ന​ത്തി​ന്റെ കെ​ടു​തി നേ​രി​ടാ​നു​ള്ള അ​ന്താ​രാ​ഷ്ട്ര നി​ധി ല​ക്ഷം കോ​ടി​ക​ളി​ലേ​ക്ക് ഉ​യ​ർ​ത്ത​ണമെന്നും മോ​ദി ആ​വ​ശ്യ​പ്പെ​ട്ടു. 2028ൽ ​കോ​പ് 33 ആ​ഗോ​ള കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ ഇ​ന്ത്യ സ​ന്ന​ദ്ധ​മാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു.

എണ്ണയുൽപാദനം വെട്ടിക്കുറയ്ക്കുന്ന നടപടി മാർച്ച് വരെ നീട്ടി സൗദി അറേബ്യ 

റിയാദ്: ലോകത്തെ ഏറ്റവും വലിയ പെട്രോളിയം കയറ്റുമതി രാജ്യമായ സൗദി അറേബ്യ പ്രതിദിന എണ്ണയുൽപാദനം 10 ലക്ഷം ബാരൽ വീതം വെട്ടികുറയ്ക്കുന്നത് 2024 വർഷം മാർച്ച് വരെ തുടരാൻ തീരുമാനിച്ചു. ഊർജ വില വർധിപ്പിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി ഈ വർഷം ജൂലൈയിൽ ആരംഭിച്ച വെട്ടികുറയ്ക്കൽ തീരുമാനം ഈ ഡിസംബറിൽ അവസാനിക്കാനിരിക്കെയാണ് അടുത്ത മൂന്നു മാസത്തേക്ക് കൂടി ദീർഘിപ്പിച്ചത്.

വെട്ടിക്കുറച്ചതിന് ശേഷം പ്രതിദിന ആഭ്യന്തര ഉത്പാദനം 90 ലക്ഷം ബാരലായി കുറഞ്ഞിരുന്നു. ഇതേ നില മാർച്ച് വരെ തുടരാനാണ് തീരുമാനമെന്ന് ഊർജ മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി അറിയിച്ചു. സൗദിയോടൊപ്പം നിരവധി ഒപക് പ്ലസ് രാജ്യങ്ങൾ ഉത്പാദനം വെട്ടിക്കുറയ്ക്കാൻ സന്നദ്ധമായതോടെ 2024 മാർച്ച് വരെ പ്രതിദിനം കുറവ് വരുന്നത് 22 ലക്ഷം ബാരലാവും. റഷ്യ അഞ്ച് ലക്ഷവും ഇറാഖ് 2.23 ലക്ഷവും യു.എ.ഇ 1.63 ലക്ഷവും കുവൈത്ത് 1.35 ലക്ഷവും കസാഖിസ്താൻ 82,000ഉം അൾജീരിയ 51,000ഉം ഒമാൻ 42,000ഉം ബാരൽ എണ്ണയാണ് കുറവ് വരുത്തുന്നത്. 2024 തുടക്കത്തിൽ ബ്രസീലും ഇൗ നിരയിലേക്ക് വരുമെന്ന് ഒപക് പ്ലസ് വൃത്തങ്ങൾ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios