അറേബ്യന്‍ ഗള്‍ഫ് കപ്പ് വേദിയിൽ കുവൈത്ത് അമീറിനെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് അമീര്‍ ശൈഖ് മിഷല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിനെ നേരില്‍ കണ്ടു. അറേബ്യന്‍ മേഖലയിലെ ഫുട്ബോള്‍ ജേതാക്കളെ തീരുമാനിക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പിന്‍റെ ഉദ്ഘാടന വേദിയില്‍ വെച്ചാണ് ഇരു ഭരണാധികാരികളും കൂടിക്കാഴ്ച നടത്തിയത്.

ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് ഇ​ന്‍റര്‍നാഷണൽ സ്റ്റേ​ഡി​യ​ത്തി​ലെ അറേബ്യന്‍ ഗള്‍ഫ് കപ്പ് ഉദ്ഘാടനത്തില്‍ നരേന്ദ്ര മോദിയായിരുന്നു മുഖ്യാതിഥി. അര്‍ദിയായിലെ അറേബ്യന്‍ ഗള്‍ഫ് കപ്പ് വേദിയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. മോദി എതാനും നിമിഷം വിവിഐപി ഗാലറിയില്‍ അമീറുമായി സമയം ചെലവഴിച്ചു. അമീറിനെ കണ്ടതിന്‍റെ സന്തോഷം മോദി എക്സ് പ്ലാറ്റ്‍ഫോമില്‍ പങ്കുവെച്ചു. 

Read Also -  43 വ​​ർ​​ഷ​​ത്തി​​ന് ശേ​​ഷം ആദ്യം; കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പ്

അതേസമയം ഇന്നലെ കുവൈത്തിലെ ഇന്ത്യൻ സമൂഹത്തോട് മോദി സംസാരിച്ചു. മംഗഫിലുണ്ടായ തീപിടിത്ത അപകടം പരാമർശിച്ച മോദി കുവൈത്തിനെ നന്ദി അറിയിച്ചു. അനേകം ഇന്ത്യക്കാർ കൊല്ലപ്പെട്ട അപകടം വലിയ ഹൃദയവേദനയുണ്ടാക്കി. കുവൈത്ത് സർക്കാർ വളരെയധികം സഹായിച്ചെന്നും ഒരു സഹോദരനെപ്പോലെ ഒപ്പം നിന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കുവൈത്തിന് അഭിവാദ്യം അർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മംഗഫ് തീപ്പിടുത്തത്തിൽ മരിച്ചതിൽ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു. അതിൽ 24 പേർ മലയാളികളും ആയിരുന്നു. 

ലോകത്തിന്‍റെ വളർച്ചയുടെ എഞ്ചിനായി ഇന്ത്യ മാറുമെന്ന് കുവൈത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. കുവൈത്തിനുൾപ്പടെ ലോകത്തിനാവശ്യമായ കഴിവുള്ള പ്രതിഭകളെ നൽകാൻ ഇന്ത്യ സജ്ജമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. യുപിഐ പേമെന്‍റ് കുവൈത്തിൽ നടപ്പാക്കുന്ന കാര്യത്തിലും പ്രഖ്യാപനം പ്രതീക്ഷിക്കുന്നുണ്ട്. ബാങ്കിങ്, ഐ.ടി, ഫാർമസ്യൂട്ടിക്കൽ മേഖലകളിൽ കുവൈത്തുമായി കൂടുതൽ സഹകരണമാണ് കുവൈത്ത് സന്ദര്‍ശനത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. 

Scroll to load tweet…