ഒമാനിൽ വ്യാപക റെയ്ഡ്. തൊഴിൽ-താമസ നിയമലംഘനം, മയക്കുമരുന്ന് കേസുകളിൽ 40 പേർ ഒമാനിൽ പിടിയിൽ. തൊഴിൽ നിയമങ്ങളും വിദേശ താമസ നിയമങ്ങളും ലംഘിച്ചതിനൊപ്പം പൊതുധാർമ്മികത ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും പൊലീസിന്‍റെ അന്വേഷണത്തിൽ കണ്ടെത്തി.

മസ്കറ്റ്: ഒമാനിൽ കര്‍ശന പരിശോധനയില്‍ വിവിധ നിയമലംഘനങ്ങള്‍ നടത്തിയ 40 പേർ പിടിയിൽ. മസ്‌കറ്റ് ഗവർണറേറ്റ് പൊലീസ് കമാൻഡും സ്പെഷ്യൽ ടാസ്‌ക്സ് പൊലീസ് വിഭാഗവും സംയുക്തമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് 40 പേർ അറസ്റ്റിലായത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ മേഖലകളിൽപ്പെട്ട വിവിധ രാജ്യക്കാരാണ് പിടിയിലായത്.

തൊഴിൽ നിയമങ്ങളും വിദേശ താമസ നിയമങ്ങളും ലംഘിച്ചതിനൊപ്പം പൊതുധാർമ്മികത ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും പൊലീസിന്‍റെ അന്വേഷണത്തിൽ കണ്ടെത്തി. ചിലരുടെ കൈവശം മയക്കുമരുന്ന്, നിരോധിത വസ്തുക്കൾ, കൂടാതെ കൃത്രിമ നാണയങ്ങളും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.