വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോഴാണ് യുവാവ് ഓടിച്ചിരുന്ന വാഹനം പൊലീസ് കാറിനെ ഇടിച്ചത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊലീസ് വാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടാക്കി. ശേഷം സ്ഥലത്ത് നിന്ന് മുങ്ങിയ യുവാവിനെ പിടികൂടി. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോഴാണ് യുവാവ് ഓടിച്ചിരുന്ന വാഹനം പൊലീസ് കാറിനെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ പൊലീസ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. 

യുവാവിനെ സുരക്ഷാ അധികൃതര്‍ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ലഹരി വസ്തു ഉപയോഗിച്ച് അസാധാരണ അവസ്ഥയിലായിരുന്ന യുവാവാണ് പൊലീസ് പട്രോള്‍ വാഹനത്തെ ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് ഇയാള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതിയെ പിടികൂടി തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

Read More -  അപ്പാര്‍ട്ട്മെന്റിന്റെ വാടകയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ 61 വയസുകാരനെ കൊന്ന പ്രവാസിക്ക് വധശിക്ഷ

കുവൈത്തില്‍കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടി പ്രവാസി വിദ്യാര്‍ത്ഥിനി മരിച്ചു

കുവൈത്ത് സിറ്റി: പ്രവാസി വിദ്യാര്‍ത്ഥിനി കെട്ടിടത്തിന്‍റെ നാലാം നിലയില്‍‌ നിന്ന് ചാടി മരിച്ചു. കുവൈത്തിലെ യൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് സയന്‍സ് കെട്ടിടത്തില്‍ നിന്ന് ചാടിയാണ് വിദ്യാര്‍ത്ഥിനി മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഈജിപ്ത് സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്.

വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്. ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. സബാഹ് അല്‍ സാലിം യൂണിവേഴ്‌സിറ്റി സിറ്റിയിലെ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വിദ്യാര്‍ത്ഥിനി ചാടുന്നതായി സഹപാഠികള്‍ കണ്ടിരുന്നു. 19 വയസ്സുള്ള പെണ്‍കുട്ടിയാണ് മരിച്ചത്. എന്നാല്‍ എന്തിനാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്ന് വ്യക്തമല്ല. ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍ റൂമില്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടിയതായി വിവരം ലഭിച്ചിരുന്നു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരും ഡിറ്റക്ടീവുകളും സ്ഥലത്തെത്തി.

Read More - ഭിന്നശേഷിക്കാരിയായ നഴ്സറി വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ചു; രണ്ട് പ്രവാസി അധ്യാപികമാര്‍ക്ക് ശിക്ഷ

യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ സംഘം സ്ഥലത്തെത്തി വിദ്യാര്‍ത്ഥിനിയെ ഫര്‍വാനിയ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന്റെ ദൃക്‌സാക്ഷികളില്‍ നിന്നും യൂണിവേഴ്‌സിറ്റിയിലെ സിസിടിവി ക്യാമറകളില്‍ നിന്നുമുള്ള വിവരങ്ങള്‍ പബ്ലിക് പ്രോസിക്യൂഷന്‍ സംഘം ശേഖരിച്ച് വരികയാണ്.