Asianet News MalayalamAsianet News Malayalam

യുഎഇയില്‍ കാണാതായ ഇന്ത്യക്കാരനെ കണ്ടെത്തി; നന്ദി അറിയിച്ച് പൊലീസ്

ദുബായിലെ ഒരു ആശുപത്രിയില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയതെന്നാണ് അജ്മാന്‍ പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇക്കാര്യം അദ്ദേഹത്തിന്റെ കുടുംബത്തെയും അറിയിച്ചു. 

Police find Indian man missing in UAE after public support
Author
Ajman - United Arab Emirates, First Published Aug 29, 2018, 9:50 PM IST

അജ്മാനില്‍ കാണാതായ ഇന്ത്യക്കാരനെ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. 47 വയസുകാരനായ മുഹ്‍യദ്ദീന്‍ എന്നയാളെയാണ് കാണാതായി കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങള്‍ വഴി അറിയിച്ചത്.

ദുബായിലെ ഒരു ആശുപത്രിയില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയതെന്നാണ് അജ്മാന്‍ പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇക്കാര്യം അദ്ദേഹത്തിന്റെ കുടുംബത്തെയും അറിയിച്ചു. അജ്മാനിലെ അല്‍ നുഐമിയ പ്രദേശത്ത് നിന്ന് 19 ദിവസം മുന്‍പാണ് മുഹ്‍യദ്ദീനെ കാണാതായത്. വീട്ടില്‍ നിന്നും പുറത്തുപോയ ഇയാള്‍ പിന്നീട് തിരികെയെത്തിയില്ല. കുടുംബം പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സോഷ്യല്‍ മീഡിയ വഴി പൊതുജനങ്ങളുടെ സഹായം തേടുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വിവരം നല്‍കി ഒരു ദിവസത്തിനകം തന്നെ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്‍ക്കും പൊലീസ് നന്ദി അറിയിച്ചു. 

Follow Us:
Download App:
  • android
  • ios