Asianet News MalayalamAsianet News Malayalam

സൗദിയില്‍ തൊഴില്‍ വിസക്ക് നിയന്ത്രണം; തൊഴില്‍ കരാര്‍ നിര്‍ബന്ധം

നിലവില്‍ സൗദിയിലേക്ക് തൊഴിലാളികള്‍ എത്തിയ ശേഷമാണ് സേവന വേതന കരാറുകള്‍ തയാറാക്കുന്നത്. ഈ രീതിക്കാണ് മാറ്റം വരുന്നത്. തൊഴിലുടമ വിദേശത്ത് നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥിയുമായി തൊഴില്‍ കരാര്‍ മുന്‍കൂട്ടി തയാറാക്കി ഒപ്പുവെക്കണം.

pre employment agreement necessary for work visa in saudi
Author
Riyadh Saudi Arabia, First Published Nov 11, 2021, 12:07 AM IST

റിയാദ്: സൗദിയില്‍(Saudi Arabia) തൊഴില്‍ വിസ അനുവദിക്കുന്നതിന് നിയന്ത്രണം വരുന്നു. മുന്‍കൂര്‍ തൊഴില്‍ കരാര്‍(employment agreement ) നിര്‍ബന്ധമാക്കും. ഇത് നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ വിദേശകാര്യ മന്ത്രാലയത്തോട് സൗദി മന്ത്രിസഭ നിര്‍ദേശിച്ചു.

നിലവില്‍ സൗദിയിലേക്ക് തൊഴിലാളികള്‍ എത്തിയ ശേഷമാണ് സേവന വേതന കരാറുകള്‍ തയാറാക്കുന്നത്. ഈ രീതിക്കാണ് മാറ്റം വരുന്നത്. തൊഴിലുടമ വിദേശത്ത് നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥിയുമായി തൊഴില്‍ കരാര്‍ മുന്‍കൂട്ടി തയാറാക്കി ഒപ്പുവെക്കണം. വിസ അനുവദിക്കുന്ന വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ഉറപ്പു വരുത്തണമെന്നാണ് നിര്‍ദേശം. ഫലത്തില്‍ തൊഴില്‍ കരാര്‍ ഉള്ളവര്‍ക്ക് മാത്രമേ തൊഴില്‍ വിസ ലഭിക്കൂ. 

 

സൗദിയിൽ കടകളിൽ ഇലക്ട്രോണിക് ബില്ലുകൾ നൽകിയില്ലെങ്കിൽ കടുത്ത നടപടി

റിയാദ്: സൗദി അറേബ്യയിലെ കച്ചവട സ്ഥാപനങ്ങളിൽ ഉപഭോക്താവിന് ഇലക്ട്രോണിക് ബില്ല് നൽകിയില്ലെങ്കിൽ കടുത്ത നടപടി വരുന്നു. ഡിസംബർ നാലിനുള്ളിൽ പഴയ കടലാസ് ബില്ല് സമ്പ്രദായം ഒഴിവാക്കി ഇലക്ട്രോണിക് ബില്ല് സംവിധാനം ഏർപ്പെടുത്തണം. ബില്ലിൽ ക്യു.ആർ കോഡും വേണം. 

സകാത്ത് ആന്‍ഡ് ടാക്സ് അതോറിറ്റിയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഓൺലൈൻ സംവിധാനത്തിൽ ബില്ലിങ് നടത്താനാണ് നിർദേശം. നികുതി വെട്ടിപ്പ്, വ്യാജവും ഗുണനിലവാരമില്ലാത്തതുമായ ഉല്‍പന്നങ്ങളുടെ വില്‍പ്പന എന്നിവ തടയൽ, അമിത വിലയും വ്യാജ ഓഫറുകളും കണ്ടെത്തുക എന്നിവയും ഇതിന്റെ ലക്ഷ്യങ്ങളാണ്. നിലവിൽ രാജ്യത്തെ വലിയ കച്ചവട കേന്ദ്രങ്ങളിലും ഹൈപ്പർമാർക്കറ്റുകളിലും മറ്റും ഇലക്ട്രോണിക് ബില്ലുകളും ഇൻവോയ്സുകളും പ്രാബല്യത്തിലുണ്ട്. 

പലവ്യജ്ഞന കടകൾ പോലുള്ള ചെറുകിട കച്ചവട സ്ഥാപനങ്ങളിൽ വരെ ഇലക്ട്രോണിക് ബില്ലിങ് രീതിയിലേക്ക് കൊണ്ടുവരുകയാണ് ലക്ഷ്യം. ബില്ലില്‍ നികുതി വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഓരോ സ്ഥാപനത്തിന്റെയും സ്വഭാവത്തിനനുസരിച്ചുള്ള വിവരങ്ങൾ ബില്ലിലുണ്ടായിരിക്കണം. ഇലക്ട്രോണിക് ബില്ലിങ് സംവിധാനം ഇൻറര്‍നെറ്റുമായി ബന്ധിപ്പിക്കുകയും വേണം. ഇവ മന്ത്രാലയത്തിന്റെ നികുതി സംവിധാനങ്ങളുമായി ബന്ധിപ്പിക്കും. ഇതോടെ നികുതി വെട്ടിപ്പ് തടയാനാകും.

Follow Us:
Download App:
  • android
  • ios