2015 ഓഗസ്റ്റ് മാസത്തില്‍ യുഎഇയില്‍ ഇന്ധന വില നിയന്ത്രണം എടുത്തുകളഞ്ഞതിന് ശേഷം ആദ്യമായി കഴിഞ്ഞ മാസമാണ് ഇന്ധനവില ലിറ്ററിന് നാല് ദിര്‍ഹത്തിന് മുകളിലെത്തുന്നത്.
അബുദാബി: യുഎഇയില്‍ ജൂലൈ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. ജൂണ്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കൂട്ടിയിട്ടുണ്ട്. പുതിയ വില ഇന്ന് മുതല്‍ പ്രബാല്യത്തില്‍ വന്നു.
സൂപ്പര്‍ - 98 പെട്രോളിന് ജൂലൈ മാസത്തില്‍ 4.63 ദിര്‍ഹമായിരിക്കും വില. ജൂണില്‍ ഇത് 4.15 ദിര്‍ഹമായിരുന്നു. സ്‍പെഷ്യല്‍ 95 പെട്രോളിന്റെ വില 4.03 ദിര്‍ഹത്തില്‍ നിന്നും 4.52 ദിര്‍ഹമാക്കിയിട്ടുണ്ട്. ഇ-പ്ലസ് പെട്രോളിന് 4.44 ദിര്‍ഹമായിരിക്കും ഇനി നല്‍കേണ്ടത്. കഴിഞ്ഞ മാസം ഇത് 3.96 ദിര്‍ഹമായിരുന്നു. രാജ്യത്തെ ഡീസല്‍ വിലയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ജൂണിലെ 4.14 ദിര്‍ഹമായിരുന്നു ഒരു ലിറ്റര്‍ ഡീസലിന്റെ വിലയെങ്കില്‍ ഇന് 4.76 ദിര്‍ഹം നല്‍കണം.
2015 ഓഗസ്റ്റ് മാസത്തില്‍ യുഎഇയില്‍ ഇന്ധന വില നിയന്ത്രണം എടുത്തുകളഞ്ഞതിന് ശേഷം ആദ്യമായി കഴിഞ്ഞ മാസമാണ് ഇന്ധനവില ലിറ്ററിന് നാല് ദിര്‍ഹത്തിന് മുകളിലെത്തുന്നത്. ജൂണ്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും ഉയര്‍ന്ന വിലയാണ് രാജ്യത്ത് ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നത്.
അശ്രദ്ധമായി റോഡിലൂടെ നടക്കുന്നവര്‍ക്ക് 400 ദിര്‍ഹം പിഴ; മുന്നറിയിപ്പുമായി പൊലീസ്
ഷാര്‍ജ: റോഡിലൂടെ അശ്രദ്ധമായി നടക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഷാര്‍ജ പൊലീസ്. ട്രാഫിക് സിഗ്നല്‍ പാലിക്കാതെയും അനുവദനീയമായ സ്ഥലത്ത് കൂടി അല്ലാതെ റോഡ് മുറിച്ചു കടക്കുകയും ചെയ്യുന്ന കാല്‍നടയാത്രക്കാര്‍ക്ക് ഫെഡറല്‍ ട്രാഫിക് നിയമപ്രകാരം 400 ദിര്‍ഹമാണ് പിഴ ചുമത്തുക.
Read also: യുഎഇയില്‍ കൊലപാതകത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നു; മുന്നറിയിപ്പുമായി പൊലീസ്
അശ്രദ്ധമായി റോഡ് മുറിച്ചു കടക്കുന്നതും അലഞ്ഞു തിരിഞ്ഞു നടക്കുന്നതും അപകടങ്ങള്‍ക്കും മരണത്തിനും കാരണമാകുന്നതായി പൊലീസ് മുന്നറിയിപ്പ് നല്‍കി. റോഡപകടങ്ങള്‍ കുറയ്ക്കുക ലക്ഷ്യമിട്ട് പൊലീസിന്റെ നേതൃത്വത്തില്‍ വര്‍ഷം മുഴുവന്‍ ബോധവത്കരണ ക്യാമ്പയിനുകള്‍ നടത്തും.
