റമദാൻ സാധനങ്ങളുടെ വില 15 മുതൽ 25 ശതമാനം വരെ വർധിച്ചതായി വ്യാപാരികൾ

കുവൈത്ത് സിറ്റി: മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി റമദാൻ മാസമായിട്ടും വിപണിയിൽ ഈന്തപ്പഴങ്ങളും റമദാൻ സാധനങ്ങളുൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളും എത്തുന്നത് മന്ദഗതിയിൽ. പ്രത്യേകിച്ചും ഷുവൈഖിൽ, റമദാൻ സാധനങ്ങളുടെ വില 15 മുതൽ 25 ശതമാനം വരെ വർധിച്ചതായി നിരവധി ഉപഭോക്താക്കളും വ്യാപാരികളും സ്ഥിരീകരിച്ചു. വിദേശത്ത് കസ്റ്റംസ് തീരുവ വർധിപ്പിച്ചത് ഭക്ഷ്യ വസ്തുക്കളുടെ വിലവർധനക്ക് കാരണമായിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു.

read more: മഹാ ശിവരാത്രി, മസ്കത്ത് ഇന്ത്യൻ എംബസിക്ക് ഇന്ന് അവധി

റമദാൻ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന മിക്ക രാജ്യങ്ങളും ഇറക്കുമതിക്കാരിൽ നിന്നുള്ള ലെവി വർധിപ്പിച്ചു. റമദാൻ സാധനങ്ങളുടെ വില പ്രതീക്ഷിച്ചതിലും കവിഞ്ഞിട്ടുണ്ട്. ഈന്തപ്പഴത്തിൻ്റെയും കാപ്പിയുടെയും വില കഴിഞ്ഞ വർഷത്തെ റമദാൻ സീസണിനെ അപേക്ഷിച്ച് അതിശയോക്തിപരമായി വർധിച്ചു. മുമ്പ് 2.250 ദിനാറിന്‌ വിറ്റിരുന്ന ഒരു കിലോഗ്രാം ഈന്തപ്പഴത്തിൻ്റെ വില ഇപ്പോൾ 3.500 ദിനാറിൽ എത്തിയിരിക്കുന്നത് ന്യായമാണോ എന്നാണ് ഉപഭേക്താക്കളുടെ ചോദ്യം.