Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ അവസാനം സൗദി സന്ദർശിക്കും

ആഗാള നിക്ഷേപ സംരംഭങ്ങളുടെ ഭാവി ചർച്ച ചെയ്യാൻ സൗദി അറേബ്യയുടെ മുൻകൈയ്യിൽ 29, 31 തീയതികളിൽ റിയാദിൽ നടക്കുന്ന മൂന്നാമത് ‘ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനിഷ്യേറ്റീവ്’ ഉച്ചകോടിയിൽ പെങ്കടുക്കാനാണ് നരേന്ദ്രമോദി എത്തുന്നത്. 

prime minister narendra modi to visit Saudi Arabia in October end
Author
Saudi Arabia, First Published Oct 23, 2019, 12:19 AM IST

റിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം സൗദി അറബ്യ സന്ദർശിക്കും. ആഗാള നിക്ഷേപ സംരംഭങ്ങളുടെ ഭാവി ചർച്ച ചെയ്യാൻ സൗദി അറേബ്യയുടെ മുൻകൈയ്യിൽ 29, 31 തീയതികളിൽ റിയാദിൽ നടക്കുന്ന മൂന്നാമത് ‘ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനിഷ്യേറ്റീവ്’ ഉച്ചകോടിയിൽ പെങ്കടുക്കാനാണ് നരേന്ദ്രമോദി എത്തുന്നത്. 

ഉഭയകക്ഷി താൽപര്യപ്രകാരമുള്ള പതിവ് പര്യടനമാണെങ്കിലും ഇത്തവണ പ്രധാന ഊന്നൽ ഉച്ചകോടിയിൽ പെങ്കടുക്കലാണ്. ‘എന്തായിരിക്കും അടുത്ത ആഗോള വാണിജ്യ ലക്ഷ്യം’ എന്ന തലക്കെട്ടിൽ നടക്കുന്ന ഉച്ചകോടിയിൽ ഇന്ത്യൻ ഭരണത്തലവെൻറ സാന്നിദ്ധ്യം പുതിയ ആഗോള രാഷ്ട്രീയ, സാമ്പത്തിക സാഹചര്യത്തിൽ സവിശേഷ പ്രാധാന്യം നേടും. 

ഉച്ചകോടിയിൽ മോദി പ്രഭാഷണം നടത്തും. സൗദി അറേബ്യയിലേക്ക് മോദിയുടെ രണ്ടാം സന്ദർശനമാണിത്. പ്രധാനമന്ത്രി പദത്തിലെ ഒന്നാം ഊഴത്തിൽ 2016ലായിരുന്നു ആദ്യ സന്ദർശനം. പ്രധാനമന്ത്രിയുടെ  സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപേദഷ്ടാവ് അജിത് ഡോവൽ ഊ മാസം തുടക്കത്തിൽ റിയാദിലെത്തിയിരുന്നു. സാമ്പത്തിക, തന്ത്രപ്രധാന, ഊർജ്ജ, ഭീകരതാവിരുദ്ധ വിഷയങ്ങളിൽ ഒരുമിച്ച് നീങ്ങാനുള്ള ഇരുരാജ്യങ്ങളുടെയും തീരുമാനത്തിന് ശക്തിപകരുന്നതാവും പ്രധാനമന്ത്രിയുടെ സന്ദർശനം. 

എട്ട് മാസം മുമ്പാണ് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യ സന്ദർശിച്ചത്. വിവിധ വിഷയങ്ങളിൽ ഒരുമിച്ച് നീങ്ങുന്ന സുഹൃദ് രാജ്യങ്ങെളന്ന നിലയിൽ ബന്ധം ഊട്ടിയുറപ്പിക്കാനുള്ള നീക്കങ്ങളുടെ തുടർച്ച കൂടിയാണ് മോദിയുടെ രണ്ടാം സൗദി സന്ദർശനം. സന്ദർശനത്തിനിടെ സൗദി ഭരണാധികാരി സൽമാൻ രാജാവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

Follow Us:
Download App:
  • android
  • ios