കൊവിഡ് പ്രതിരോധത്തിനായി ഒമാൻ  സുപ്രീം കമ്മിറ്റി നില്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ആശുപത്രി അധികൃതര്‍ പരാജയപ്പെട്ടതാണ്  നടപടിക്ക് വഴിവെച്ചത്

മസ്‍കത്ത്: ഒമാനില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിക്കെതിരെ നടപടി. മസ്‍കത്ത് ഗവര്‍ണറേറ്റിൽ സീബിലുള്ള ആശുപത്രിക്കെതിരെയാണ് മസ്‍കത്ത് നഗരസഭ നടപടിയെടുത്തത്. കൊവിഡ് പ്രതിരോധത്തിനായി ഒമാൻ  സുപ്രീം കമ്മിറ്റി നില്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ആശുപത്രി അധികൃതര്‍ പരാജയപ്പെട്ടതാണ് ഇവര്‍ക്കെതിരായ നടപടിക്ക് വഴിവെച്ചതെന്ന് നഗരസഭ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.