അബുദാബി: പ്രളയ ദുരന്തത്തിന് ശേഷമുള്ള കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് പിന്തുണ തേടി യുഎഇ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിന് തുടക്കമായി. അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്‍ററില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ യുഎഇ സഹിഷ്ണുതാ കാര്യമന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്‌യാൻ പങ്കെടുക്കുന്നുണ്ട്.

കേരള ജനത ജീവിക്കുന്നത് തങ്ങളുടെ ഹൃദയത്തിലാണെന്ന് ശൈഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്‌യാൻ പറഞ്ഞു. യു.എ.ഇയുടെ വളർച്ചയിൽ മലയാളികളുടെ സംഭാവന വളരെ വലുതാണ്. മലയാളികളുടെ ഒത്തൊരുമയിൽ കേരളത്തെ പുനർനിർമിക്കാനാവും. കേരളത്തിന് എല്ലാ പിന്തുണയും ഉറപ്പ് നൽകുന്നുവെന്നും നല്ല കാലത്തും മോശം കാലത്തും ഞങ്ങൾ കേരളത്തിന് ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.