ഹറമിലെത്തുന്നവര്‍ക്ക് പ്രധാന വാതിലുകള്‍ പരിചയപ്പെടുത്തുകയും അവയിലൂടെ സേവനങ്ങള്‍ നല്‍കുകയുമാണ് ബാര്‍കോഡിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹറം സേവനകാര്യ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ജാബിരി പറഞ്ഞു.

റിയാദ്: മക്ക (Makkah) വിശുദ്ധ പള്ളിയിലെ പ്രധാന കവാടങ്ങളുടെ ബോര്‍ഡില്‍ ക്യൂ.ആര്‍ കോഡ് (QR code) പതിച്ചു. സന്ദര്‍ശകര്‍ക്ക് പള്ളിയുടെ പ്രധാന കവാടങ്ങളുടെ പ്രത്യേകതങ്ങളും അവയുടെ പേരുകളും ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കാണാനും മനസിലാക്കാനും ഇതിലൂടെ സാധിക്കും.

ഹറമിലെത്തുന്നവര്‍ക്ക് പ്രധാന വാതിലുകള്‍ പരിചയപ്പെടുത്തുകയും അവയിലൂടെ സേവനങ്ങള്‍ നല്‍കുകയുമാണ് ബാര്‍കോഡിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹറം സേവനകാര്യ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ജാബിരി പറഞ്ഞു. ക്യൂ.ആര്‍ കോഡ് പതിച്ച വാതിലിനെയും അതിന്റെ പേരിന്റെ കാരണത്തെയും കുറിച്ചുള്ള വിവരങ്ങള്‍ ബാര്‍കോഡിലൂടെ കാണാനാകും. കിങ് അബ്ദുല്‍ അസീസ് ഗേറ്റിനടുത്ത് സ്ഥാപിച്ച നെയിംബോര്‍ഡിലാണ് ആദ്യം ക്യൂ.ആര്‍ കോഡ് സ്ഥാപിച്ചിരിക്കുന്നത്. 

സൗദിയിലുള്ള വിദേശികള്‍ക്ക് അടുത്ത ബന്ധുക്കളെ ഉംറക്ക് കൊണ്ടുവരാന്‍ സഹായിക്കുന്ന അതിഥി വിസ റദ്ദാക്കി

റിയാദ്: സൗദിയിലുള്ള (Saudi Arabia) വിദേശികള്‍ക്ക് അടുത്ത ബന്ധുക്കളെ ഉംറക്ക് (Umrah) കൊണ്ടുവരാന്‍ സഹായിക്കുന്ന അതിഥി വിസ (Umrah host visa) സംവിധാനം റദ്ദാക്കിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. രാജ്യത്തുള്ള വിദേശികള്‍ക്ക് സ്വന്തം ഉത്തരവാദിത്വത്തില്‍ അടുത്ത ബന്ധുക്കളെ ഉംറക്ക് കൊണ്ടുവരാനുള്ള വിസയായിരുന്നു ഇത്. 

സൗദിയില്‍ ഇഖാമയുള്ള വിദേശികള്‍ക്ക് അടുത്ത ബന്ധുക്കളെ സ്വന്തം ഉത്തരവാദിത്വത്തില്‍ അതിഥികളായി ഉംറക്ക് കൊണ്ട് വരാന്‍ കഴിയുന്ന 'ഹോസ്റ്റ് ഉംറ വിസ'യാണ് ഒഴിവാക്കിയത്. അടുത്ത ബന്ധുക്കളായ മൂന്ന് മുതല്‍ അഞ്ച് വരെ ആളുകളെ ഉംറക്ക് കൊണ്ടുവരുവാന്‍ ഇതിലൂടെ കഴിയുമായിരുന്നു. ഇങ്ങനെ വരുന്നവര്‍ക്ക് മറ്റ് ഉംറ തീര്‍ഥാടകരെ പോലെ സൗദിയില്‍ ഉംറ സര്‍വിസ് ഏജന്റുണ്ടായിരിക്കില്ല. സൗദിയില്‍ ഇഖാമയുള്ള ആതിഥേയനായിരിക്കും ഇവരുടെ പൂര്‍ണ ഉത്തരവാദിത്വം. ആതിഥേയനോടൊപ്പം താമിസിക്കാനും യാത്ര ചെയ്യാനും ഇവര്‍ക്ക് അനുവാദമുണ്ടാകും. കൂടാതെ സ്വദേശികള്‍ക്ക് ബന്ധുക്കളല്ലാത്ത വിദേശികളെ ഉംറക്ക് കൊണ്ട് വരുവാനും ഇതിലൂടെ സാധിച്ചിരുന്നു. ഈ സംവിധാനമാണ് റദ്ദാക്കിയതെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. 

സൗദി സ്ഥാപക ദിനാഘോഷത്തെ സോഷ്യൽ മീഡിയയിൽ അവഹേളിച്ചു; അഭിഭാഷകനെതിരെ നടപടി

സൗദിയില്‍ ജീവനക്കാര്‍ക്ക് ശമ്പളം ബാങ്ക് വഴിയല്ലെങ്കില്‍ ബിനാമി ഇടപാടിന് ശിക്ഷാനടപടി

റിയാദ്: സൗദിയില്‍ (Saudi Arabia) ജീവനക്കാര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി ശമ്പളം നല്‍കാത്ത സ്ഥാപനങ്ങളെ ഇനി മുതല്‍ ബിനാമി (benami) സ്ഥാപനങ്ങളായി കണക്കാക്കി ശിക്ഷിക്കും. ബാങ്ക് വഴിയല്ലാതെ നേരിട്ട് പണമായി നല്‍കുന്നതാണ് ബിനാമി പ്രവര്‍ത്തനമായി പരിഗണിക്കുന്നത്.

വേതന സുരക്ഷാ നിയമ പ്രകാരം രാജ്യത്തെ മുഴുവന്‍ തൊഴിലാളികള്‍ക്കും ബാങ്ക് വഴിയാണ് ശമ്പളം നല്‍കേണ്ടത്. വേതന സുരക്ഷ പദ്ധതി വന്‍ വിജയമാണെന്നും ബഹുഭുരിപക്ഷം തൊഴിലാളികള്‍ക്കും ശമ്പളം കൃത്യമായി ബാങ്ക് വഴി തന്നെ ലഭ്യമാകുന്നുണ്ടെന്നും അധികൃതര്‍ ഏതാനും ദിവസം മുമ്പ് സൂചിപ്പിച്ചിരുന്നു. അതിനായി മാനവ വിഭവ ശേഷി മന്ത്രാലയം പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. അതേ സമയം രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ബിനാമി പരിശോധനകള്‍ ശക്തമായി തുടരുകയാണ്.