നിലവിൽ 170ലേറെ സ്ഥലങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വേയ്സ് സര്‍വീസുകള്‍ നടത്തുന്നത്. 

ദോഹ: യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുന്നത് പരിഗണിച്ച് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഷാര്‍ജ ഉൾപ്പെടെയുള്ള 11 നഗരങ്ങളിലേക്ക് കൂടുതൽ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്സ്. പെരുന്നാളും സ്കൂള്‍ അവധിക്കാലവും ഒന്നിച്ചെത്തുന്നതോടെയാണ് തിരക്കേറുന്നത്. 

170ലേറെ സ്ഥലങ്ങളിലേക്കാണ് നിലവിൽ ഖത്തര്‍ എയര്‍വേയ്സ് ദോഹയില്‍ നിന്ന് സര്‍വീസ് നടത്തുന്നത്. ഇപ്പോൾ പല സ്ഥലങ്ങളിലേക്കുമുള്ള സര്‍വീസുകൾ വര്‍ധിപ്പിച്ചിരിക്കുകയാണ്.

വര്‍ധിപ്പിച്ച സര്‍വീസുകൾ (നേരെത്തെയുള്ള സര്‍വീസുകളുടെ എണ്ണം ബ്രായ്ക്കറ്റിൽ)

ഷാർജ : 35 (21)
ആസ്റ്റർഡാം: 11 (7)
ഡമാസ്ക്കസ് : 14 (3)
ദർ–ഇസ് സലാം കിളിമഞ്ചാരോ : 7 (3)
എന്റബ്ബി : 11 (7)
ലമാക്ക : 10 (7)
ലണ്ടൻ ഹീത്രു : 56 (49)
മഡ്രിഡ് : 17 (14) ഇതോടെ ഖത്തർ എയർവേയ്സും ലിബേറിയയും ചേർന്നുള്ള പ്രതിവാര സർവീസ് 21 എന്നത് 24 ആയി.
മാപുട്ടോ–ഡർബൻ : 7 (5)
ടോക്കിയോ നരിത : 14 (11)
തുനിസ് : 12 (10)

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം