ദോഹ: ഇന്ത്യയിലെ പതിനൊന്ന് കേന്ദ്രങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, അഹമ്മദാബാദ്, അമൃത്സര്‍, ബെംഗളൂരു, ചെന്നൈ, ദില്ലി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലേക്കാണ് സര്‍വ്വീസുകള്‍ നിശ്ചയിച്ചിരിക്കുന്നത്.

സെപ്തംബര്‍ ആറുമുതല്‍ ഒക്ടോബര്‍ 24 വരെയുള്ള കാലയളവിലാണ് പ്രത്യേക സര്‍വ്വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കര്‍ശന കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചാകും സര്‍വ്വീസുകള്‍ നടത്തുക. ഖത്തറും ഇന്ത്യയും തമ്മിലുള്ള എയര്‍ബബിള്‍ കരാര്‍ കാലാവധി ഒക്ടോബര്‍ 31 വരെ നീട്ടിയിരുന്നു.