Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്ക് ഖത്തര്‍ എയര്‍വേയ്സ് ഡ്രീംലൈനര്‍ സര്‍വീസ് തുടങ്ങി

ബിസിനസ്‌ ക്ലാസ്സിൽ മാത്രം ‌22 സീറ്റുകൾ ഉണ്ടാകും. ആദ്യഘട്ടത്തിൽ വെള്ളി, ഞായർ ദിവസങ്ങളിൽ ആണ് ഡ്രീംലൈനെർ സർവീസ് നടത്തുക.

Qatar Airways starts Dreamliner flight services between Thiruvananthapuram and Doha
Author
First Published Jan 6, 2023, 3:10 PM IST

തിരുവനന്തപുരം: ഖത്തർ എയർവേയ്സ് തിരുവനന്തപുരം- ദോഹ സെക്ടറിൽ ഡ്രീംലൈനർ വിമാന സർവീസ് തുടങ്ങി. നിലവിൽ സർവീസ് നടത്തുന്ന എ - 320 വിമാനത്തിനു പകരമാണ് ആഴ്‌ചയിൽ രണ്ട് ദിവസം ബി - 787 സീരീസിലുള്ള ഡ്രീംലൈനെർ വിമാനം സർവീസ് നടത്തുക. ഡ്രീംലൈനറിന്റെ വരവോടെ സീറ്റുകളുടെ എണ്ണം എ - 320നെ അപേക്ഷിച്ച് 160ല്‍ നിന്ന് 254 ആയി വർധിക്കും. 

ബിസിനസ്‌ ക്ലാസ്സിൽ മാത്രം ‌22 സീറ്റുകൾ ഉണ്ടാകും. ആദ്യഘട്ടത്തിൽ വെള്ളി, ഞായർ ദിവസങ്ങളിൽ ആണ് ഡ്രീംലൈനെർ സർവീസ് നടത്തുക. മറ്റ് അഞ്ച് ദിവസങ്ങളിൽ എ - 320 വിമാനം ഉപയോഗിച്ചുള്ള സർവീസ് ഇപ്പോഴുള്ളതു പോലെ തുടരും. വെള്ളിയാഴ്ച രാവിലെ രണ്ട് മണിക്ക് എത്തിയ ആദ്യ ഡ്രീംലൈനെർ വിമാനത്തെ തിരുവനന്തപുരം  വിമാനത്താവളത്തിൽ വാട്ടർ സല്യൂട്ട് നൽകി വരവേറ്റു. ഡ്രീംലൈനിന്റെ വരവോടെ ഗൾഫിലേക്കും യൂറോപ്പ്, യു.എസ് ഉൾപ്പെടെയുള്ള മേഖലകളിലേക്കും തിരുവനന്തപുരത്തു നിന്ന് കൂടുതൽ യാത്രമാസൗകര്യം ഒരുങ്ങും.

Read also: സന്ദര്‍ശക വിസയിലെത്തിയവരുടെ വിസാ കാലാവധി കഴിഞ്ഞാല്‍ പിഴയടയ്ക്കുന്നതിന് പുറമെ ഔട്ട്പാസും വാങ്ങണം

Follow Us:
Download App:
  • android
  • ios