അ​ൽ മൗ​ർ​ജാ​ൻ ലോ​ഞ്ചാ​ണ്​ ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ബി​സി​ന​സ്​ ക്ലാ​സ്​ എ​യ​ർ​ലൈ​ൻ ലോ​ഞ്ചാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്

ദോഹ: സ്‌കൈട്രാക്‌സ് വേൾഡ് എയർലൈൻ അവാർഡിൽ ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച എ​യ​ർ​​ലൈ​ൻ​സി​നു​ള്ള പു​ര​സ്​​കാ​രം സ്വ​ന്ത​മാ​ക്കി ഖ​ത്ത​റി​ന്റെ ദേ​ശീ​യ എ​യ​ർ​ലൈ​ൻ ക​മ്പ​നി​യാ​യ ഖ​ത്ത​ർ എ​യ​ർ​വേ​സ്. ആ​ഗോ​ള എ​യ​ർ​ലൈ​ൻ മേ​ഖ​ല​യി​ലെ വി​ശ്വ​സ​നീ​യ എ​യ​ർ​​ലൈ​ൻ റേ​റ്റി​ങ്​ സ്ഥാ​പ​ന​മാ​യ സ്​​കൈ​ട്രാ​ക്​​സി​ന്റെ പു​ര​സ്​​കാ​രം ഒ​മ്പ​താം ത​വ​ണ​യാണ് ഖത്തർ എ​യ​ർ​വേ​സ് സ്വന്തമാക്കുന്നത്. പാരീസ് എയർഷോയുടെ ഭാഗമായി നടന്ന ചടങ്ങിലാണ് ഖത്തർ എയർവേസിനെ ലോകത്തെ ഏറ്റവും മികച്ച എയർലൈനായി തെരഞ്ഞെടുത്തത്. കഴിഞ്ഞ തവണയും ഖത്തർ എയർവേസ് ഈ നേട്ടം സ്വന്തമാക്കിയിരുന്നു. സിംഗപ്പൂർ എയർലൈനാണ് രണ്ടാം സ്ഥാനത്ത്.

ഏ​റ്റ​വും മി​ക​ച്ച ബി​സി​ന​സ്​ ക്ലാ​സ്, മി​ഡി​ൽ ഈ​സ്​​റ്റി​ലെ ഏ​റ്റ​വും മി​ക​ച്ച എ​യ​ർ​ലൈ​ൻ​സ്, ഏ​റ്റ​വും മി​ക​ച്ച ബി​സി​ന​സ്​ ക്ലാ​സ്​ എ​യ​ർ​ലൈ​ൻ ലോ​ഞ്ച് എന്നീ പുരസ്‌കാരങ്ങളും ഖ​ത്ത​ർ എ​യ​ർ​വേ​സി​നാണ്. ബിസിനസ് ക്ലാസിനുള്ള പുരസ്‌കാരം 12ാം തവണയും ബിസിനസ് ക്ലാസ് ലോഞ്ചിനുള്ള പുരസ്‌കാരം ഏഴാം തവണയുമാണ് സ്വന്തമാക്കുന്നത്. 13ാം തവണയാണ് മി​ഡി​ൽ ഈ​സ്​​റ്റി​ലെ ഏ​റ്റ​വും മി​ക​ച്ച എ​യ​ർ​ലൈ​ൻ​സ് എന്ന അംഗീകാരം നേടുന്നത്. സ്കൈ​ട്രാ​ക്​​സ്​ ഫൈ​വ്​​സ്​​റ്റാ​ർ അം​ഗീ​കാ​രവും ഖ​ത്ത​റിന്റെ എയർലൈൻ കരസ്ഥമാക്കി. ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ ഹ​ബ്ബാ​യ ഹ​മ​ദ്​ അ​ന്താ​രാ​ഷ്​​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ അ​ൽ മൗ​ർ​ജാ​ൻ ലോ​ഞ്ചാ​ണ്​ ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ബി​സി​ന​സ്​ ക്ലാ​സ്​ എ​യ​ർ​ലൈ​ൻ ലോ​ഞ്ചാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ഒ​മ്പ​താം ത​വ​ണ​യും സ്കൈ​ട്രാ​ക്സ്​ ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച എ​യ​ർ​ലൈ​ൻ ആ​യി ഖ​ത്ത​ർ​ എ​യ​ർ​വേ​സി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്​ അ​സാ​ധാ​ര​ണ ബ​ഹു​മ​തി​യാ​ണെ​ന്ന്​ ഗ്രൂ​പ് സി.​ഇ.​ഒ എ​ൻ​ജി. ബ​ദ​ർ മു​ഹ​മ്മ​ദ്​ അ​ൽ മീ​ർ പ​റ​ഞ്ഞു. യാത്രക്കാർക്ക് ഏറ്റവും മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള കഠിനാധ്വാനമാണ് അവാർഡുകൾ നിലനിർത്താൻ സഹായകമായതെന്നും അദ്ദേഹം പറഞ്ഞു.

ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 350ഓ​ളം വിമാനക്കമ്പനികളിൽ നിന്നാണ് ഖത്തർ എയർവേസ് ഒന്നാമതെത്തിയത്. യാ​ത്ര​ക്കാ​രിൽ നിന്നുള്ള റേ​റ്റി​ങ്ങി​ന്റെ​യും സ​ർ​വേ​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ അവാർഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. 2022 മു​ത​ൽ ഓ​ൺ​ലൈ​ൻ വ​ഴി​യും യാ​ത്ര​ക്കാ​രി​ൽ​ നി​ന്ന് സ​ർ​വേ​യി​ലൂ​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​റു​ണ്ട്. 1999 മു​ത​ലാണ് സ്​​കൈ​ട്രാ​ക്​​സ്​ അ​ന്താ​രാ​ഷ്​​ട്ര പു​ര​സ്​​കാ​ര​ങ്ങ​ൾ നൽകിവരു​ന്ന​ത്. വ്യോ​മ​യാ​ന മേ​ഖ​ല​യി​ലെ ഓ​സ്​​ക​ർ പു​ര​സ്​​കാ​രം എ​ന്നും സ്​​കൈ​ട്രാ​ക്​​സ്​ അ​വാ​ർ​ഡി​നെ വി​ശേ​ഷി​പ്പി​ക്കാറുണ്ട്. അതേസമയം, എയർലൈൻ റേറ്റിങ് ഡോട്ട് കോം പുറത്തുവിട്ട ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളുടെ ഏറ്റവും പുതിയ പട്ടികയിൽ ഖത്തർ എയർവേസ് മൂന്നാം സ്ഥാനം നേടിയിരുന്നു.