ഇരു രാജ്യങ്ങളും തമ്മിൽ വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്നത് ചര്‍ച്ചയായി. 

ദോഹ: ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ ഥാ​നി​, യു.​എ.​ഇ ​പ്ര​സി​ഡ​ന്റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നുമായി അ​ബു​ദാബി​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. യു.​എ.​ഇ ​പ്ര​സി​ഡ​ന്റിന്റെ ക്ഷണപ്രകാരം ഞാ​യ​റാ​ഴ്ചയാണ് അമീർ യു.എ.ഇ സന്ദർശനത്തിനെത്തിയത്. അ​ബൂ​ദ​ബി​യി​ലെ​ത്തി​യ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യെ, യു.​എ.​ഇ ​പ്ര​സി​ഡ​ന്റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നു സ്വീ​ക​രി​ച്ചു. 

ഇ​രു​നേ​താ​ക്ക​ളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിൽ വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്നതിനും സാ​ഹോ​ദ​ര്യ ബ​ന്ധം നിലനിർത്തുന്നതിനും പ​ര​സ്പ​ര താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​ത് സംബന്ധിച്ചും ച​ർ​ച്ച നടത്തിയതായി യു.​എ.​ഇ വാ​ർ​ത്ത ഏ​ജ​ൻ​സി ‘വാം’ ​റി​പ്പോ​ർ​ട്ട്​ ചെ​യ്തു. ഒപ്പം വിവിധ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളും, മി​ഡി​ൽ ഈ​സ്റ്റി​ലെ ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും കൂടിക്കാഴ്ചയിൽ ചർച്ചയായി. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു​ കൂ​ടി​ക്കാ​ഴ്ചയെന്ന് ഖത്തർ അ​മീ​ർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. 

Read Also - അന്തരീക്ഷത്തെ വിഴുങ്ങി തിരമാല പോലെ ഉയർന്നു പൊങ്ങി പൊടിപടലങ്ങൾ, അപൂർവ്വ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് സൗദി

ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ ഥാ​നി, ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര സു​ര​ക്ഷ സേ​ന​യു​ടെ ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ ഥാ​നി, യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ന്റും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ കോ​ർ​ട്ട് ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ, അ​ബൂ​ദ​ബി ഉ​പ​ഭ​ര​ണാ​ധി​കാ​രി​യും ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്ടാ​വു​മാ​യ ശൈ​ഖ്​ ത​ഹ്​​നൂ​ൻ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ, ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ലെ​ഫ്. ജ​ന​റ​ൽ ശൈ​ഖ്​ സൈ​ഫ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ തു​ട​ങ്ങി​യ​വ​രും നി​ര​വ​ധി മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം