അമീറിന്റെ പ്രത്യേക പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍ഥാനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍ഥാനി, ശൈഖ് ജാസിം ബിന്‍ ഖലീഫ അല്‍ഥാനി എന്നിവരും പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു.
ദോഹ: രാജ്യത്ത് സമൃദ്ധമായി മഴ ലഭിക്കുന്നതിന് വേണ്ടി നടത്തിയ പ്രത്യേക പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഖത്തര്‍ അമീര്‍. മഴയ്ക്ക് വേണ്ടി നടത്തിയ ഇസ്തിസ്ഖ പ്രാര്‍ത്ഥനയില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി പങ്കെടുത്തു. ഇന്ന് രാവിലെ 5.53നായിരുന്നു പ്രാര്‍ത്ഥന. അല്‍ വജ്ബ പാലസിലെ പ്രാര്‍ത്ഥനാ ഗ്രൗണ്ടില്‍ നടന്ന മഴ പ്രാര്‍ത്ഥനയിലാണ് പൗരന്മാര്‍ക്കൊപ്പം അമീറും പങ്കെടുത്തത്.

അമീറിന്റെ പ്രത്യേക പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍ഥാനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍ഥാനി, ശൈഖ് ജാസിം ബിന്‍ ഖലീഫ അല്‍ഥാനി എന്നിവരും പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു. ശൂറ കൗണ്‍സില്‍ സ്പീക്കര്‍ ഹസ്സന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം, മറ്റ് നിരവധി മന്ത്രിമാര്‍, ഉന്നതര്‍ എന്നിവരും പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. പരമോന്നത കോടതി ജഡ്ജിയും ജുഡീഷ്യല്‍ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. തഖീല്‍ സയര്‍ അല്‍ ഷമ്മാരിയാണ് പ്രര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയത്.
Read More - ലോകകപ്പ് ഫുട്ബോള്‍; ഖത്തറിനെതിരായ പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കി അമീര്‍
ഖത്തര്‍ യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധനയില്‍ ഇളവുകള്‍
ദോഹ: ഖത്തറിലേക്ക് യാത്രയ്‌ക്കൊരുങ്ങുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. യാത്രയ്ക്ക് മുമ്പുള്ള കൊവിഡ് പിസിആര്‍, റാപിഡ് ആന്റിജന്‍ പരിശോധനകള്‍ ഒഴിവാക്കി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. നവംബര്‍ 20ന് ഖത്തറില്‍ ഫിഫ ലോകകപ്പ് ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ അറിയിപ്പ്.
Read More - ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പായിരിക്കും ഖത്തറിലേത്; അധികൃതര്‍ നല്‍കുന്ന ഉറപ്പ്
നവംബര്‍ ഒന്നു മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരിക. ഖത്തറിലെ താമസക്കാര്‍ രാജ്യത്ത് എത്തി 24 മണിക്കൂറിനുള്ളില്‍ റാപിഡ് ആന്റിജന്‍ അല്ലെങ്കില്‍ പിസിആര്‍ പരിശോധന നടത്തണമെന്ന നിര്‍ദ്ദേശവും ഒഴിവാക്കി. കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ് വരികയും ജനങ്ങള്‍ വാക്‌സിന്‍ സ്വീകരിച്ച് രോഗത്തിനെതിരെ ആരോഗ്യ സുരക്ഷ പാലിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത്. നേരത്തെ 48 മണിക്കൂറിനുള്ളില്‍ കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ഫലം ഹാജരാക്കണമെന്ന് നിര്‍ദ്ദേശം ഉണ്ടായിരുന്നു.
