ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ അൽഥാനിയാണ് പുതിയ ഉപ പ്രധാനമന്ത്രി

ദോഹ: സുപ്രധാന മാറ്റങ്ങളോടെ ഖത്തര്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ച് ഖത്തർ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഉത്തരവിറക്കി. പ്രധാനപ്പെട്ട വകുപ്പുകളിലടക്കം മാറ്റമുണ്ട്. ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ അൽഥാനിയെ പുതിയ ഉപ പ്രധാനമന്ത്രി ആയി നിയമിച്ചു. ലുൽവ ബിൻത് റാഷിദ് അൽ ഖാതിറാണ്‌ പുതിയ ഉന്നത വിദ്യാഭ്യാസ മന്ത്രി. മൻസൂർ ബിൻ ഇബ്രാഹിം അൽ മഹ്മൂദാണ്‌ പുതിയ പൊതുജനാരോഗ്യ മന്ത്രി.

ഹമാസ് ഓഫീസ് പൂട്ടാൻ നിർദേശിച്ചിട്ടില്ല, ചർച്ചകളിൽ നിന്ന് പിന്മാറിയിട്ടില്ല; വാർത്തകൾ നിഷേധിച്ച് ഖത്തർ

സാമൂഹിക വികസന, കുടുംബകാര്യ മന്ത്രിയായി ബുഥൈന ബിൻത് അലി അൽ ജാബിർ അൽ നുഐമിയെ നിയമിച്ചു. ശൈഖ് ഫൈസൽ ബിൻ ഥാനി ബിൻ ഫൈസൽ ആൽഥാനിയെ വാണിജ്യ, വ്യവസായ മന്ത്രിയായും ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ആൽഥാനിയെ ഗതാഗത മന്ത്രിയായും നിയമിച്ചതായി ഉത്തരവില്‍ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ ഖത്തറിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തി എന്നതാണ്. മഴയ്ക്കായി പ്രാര്‍ത്ഥിക്കാന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു. രാവിലെ 6.05 നാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയ 110 ഇടങ്ങളില്‍ മഴയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന ( ഇസ്തിസ്ഖ ) നടന്നത്. ലുസൈലിലെ പ്രാര്‍ത്ഥനാ ഗ്രൗണ്ടില്‍ നടന്ന പ്രാര്‍ത്ഥനയില്‍ അമീറും പങ്കുചേര്‍ന്നു. അമീറിന്‍റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് അല്‍ഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ അല്‍ഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ അല്‍ഥാനി, മന്ത്രിമാർ തുടങ്ങിയവർ പ്രാർഥനയിൽ പങ്കെടുത്തു. പ്രാർഥനയ്ക്ക് ഖത്തർ സുപ്രീംകോടതി ജഡ്ജിയും സുപ്രീം ജുഡീഷ്യറി കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. തഖീൽ സയർ അൽ ഷമ്മാരി നേതൃത്വം നൽകി.