ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാ അടച്ചിട്ട പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കണമെന്നത് രാജ്യത്ത് നിര്‍ബന്ധമാണ്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.

ദോഹ: ഖത്തറില്‍ (Qatar) കൊവിഡ് നിയന്ത്രണങ്ങള്‍(Covid restricions) ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 311 പേര്‍ കൂടി ഞായറാഴ്ച പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 307 പേരെയും മാസ്‌ക് ധരിക്കാത്തതിനാണ് (Not wearing masks) അധികൃതര്‍ പിടികൂടിയത്.

മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് നാല് പേരെയാണ് അധികൃതര്‍ പിടികൂടിയത്. പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് ആളുകളെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളത്.

ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാ അടച്ചിട്ട പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കണമെന്നത് രാജ്യത്ത് നിര്‍ബന്ധമാണ്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. ഇതുവരെ ആയിരക്കണക്കിന് പേരെയാണ് ഇത്തരത്തില്‍ അധികൃതര്‍ പിടികൂടി തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

മലയാളി വിദ്യാര്‍ത്ഥിനി ദുബൈയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ചു

ഖത്തര്‍ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്ന് പിടിച്ചെടുത്തത് 33 കിലോ പുകയില

ദോഹ: ഖത്തറില്‍ (Qatar) ഹമദ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്നും പിടികൂടിയത് 33 കിലോഗ്രാം പുകയില (tobacco). യാത്രക്കാരന്റെ ബാഗില്‍ ഒളിപ്പിച്ച് രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച പുകയിലയാണ് ഖത്തര്‍ കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തതെന്ന് ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് ട്വിറ്ററില്‍ കുറിച്ചു. യാത്രക്കാരനെയും പിടിച്ചെടുത്ത പുകയിലയും തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

കൂടെ താമസിക്കുന്ന യുവതിയെ അഞ്ചാം നിലയില്‍ നിന്ന് എറിഞ്ഞു കൊന്നു; പ്രവാസി പിടിയില്‍

മനാമ: ബഹ്‌റൈനില്‍ (Bahrain) ഒരുമിച്ച് താമസിക്കുന്ന യുവതിയെ അപ്പാര്‍ട്ട്‌മെന്റിന്റെ അഞ്ചാം നിലയില്‍ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തിയ (murder) പ്രവാസി (Expat) പിടിയില്‍. ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ ഏഷ്യക്കാരനായ പ്രവാസി, യുവതിയെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് എറിയുകയും യുവതി കൊല്ലപ്പെടുകയുമായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 

വിദേശ യുവതി അഞ്ചാം നിലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് വീണെന്ന വിവരം സെക്യൂരിറ്റി ഏജന്‍സികള്‍ പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചു. പൊലീസ് അന്വേഷണത്തില്‍ ഈ യുവതി ഒരു ഏഷ്യന്‍ യുവാവിനൊപ്പമാണ് അഞ്ചാം നിലയില്‍ കഴിഞ്ഞിരുന്നതെന്ന് കണ്ടെത്തി. വഴക്കിനിടെ യുവാവ് യുവതിയെ ജനാല വഴി താഴേക്കെറിയുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

തുടര്‍ന്ന് ഏഷ്യന്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചു. വഴക്കിനിടെ തനിക്ക് നിയന്ത്രണം നഷ്ടപ്പെടുകയും യുവതിയെ താഴേക്ക് എറിയുകയുമായിരുന്നെന്ന് ഇയാള്‍ പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി കൃത്യം നടത്തിയതെങ്ങനെയെന്ന് ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ കാണിച്ചുകൊടുത്തു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതക കുറ്റം പ്രോസിക്യൂട്ടര്‍മാര്‍ ഇയാള്‍ക്കെതിരെ ചുമത്തി. പ്രതിയെ റിമാന്‍ഡ് ചെയ്യാനും ഉത്തരവിട്ടു.