സുരക്ഷാ വകുപ്പുകള്‍ അന്വേഷണം നടത്തി ഡ്രൈവറെ അറസ്റ്റ് ചെയ്ത് കാര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവാവിന്‍റെ കാര്‍ കണ്ടുകെട്ടാന്‍ കോടതി പിന്നീട് വിധിച്ചു.
ദോഹ: അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച കാര്‍ പിടികൂടി പൊളിച്ച് തവിടുപൊടിയാക്കി. ഖത്തറിലാണ് സംഭവം. അപകടമുണ്ടാക്കിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിന്‍റെ കാര്‍ സുരക്ഷാ വകുപ്പുകള്‍ കസ്റ്റഡിയിലെടുത്ത് തവിടുപൊടിയാക്കുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത കാര്‍ ഇരുമ്പ് പൊടിയാക്കുന്ന വലിയ കണ്ടെയ്നറില്‍ ഇട്ട് തവിടുപൊടിയാക്കുകയായിരുന്നു. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയ വഴിയാണ് അശ്രദ്ധമായി വാഹനം ഓടിച്ചതിന് നല്‍കിയ ശിക്ഷയുടെ വീഡിയോ പുറത്തുവിട്ടത്. അമിത വേഗത്തിലും അശ്രദ്ധമായും വാഹനമോടിക്കുകയും മെയിന്‍ റോഡില്‍ വാഹനാഭ്യാസ പ്രകടനം നടത്തുകയും തുടര്‍ന്ന് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയുമായിരുന്നു. അപകട സ്ഥലത്ത് നിന്ന് ഡ്രൈവര്‍ വാഹനവുമായി രക്ഷപ്പെട്ടെങ്കിലും അധികൃതര്‍ പിടികൂടി. ലാന്‍റ് ക്രൂയിസര്‍ കാറാണ് പൊളിച്ചത്. സുരക്ഷാ വകുപ്പുകള്‍ അന്വേഷണം നടത്തി ഡ്രൈവറെ അറസ്റ്റ് ചെയ്ത് കാര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവാവിന്‍റെ കാര്‍ കണ്ടുകെട്ടാന്‍ കോടതി പിന്നീട് വിധിച്ചു. തുടര്‍ന്നാണ് കൂറ്റന്‍ കണ്ടെയ്നറിലിട്ട് കാര്‍ തവിടുപൊടിയാക്കിയത്.
Read Also - മൂന്ന് വർഷമായി പണി നിർത്തിവെച്ച കെട്ടിടം; മൂന്നാം നിലയിൽ തൂങ്ങി നിൽക്കുന്ന അസ്ഥികൂടം, മലയാളിയുടേതോ?
പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കി; നിയമലംഘകരായ 120 പ്രവാസികള്‍ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമ ലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. വിവിധ പ്രദേശങ്ങളിൽ രാവിലെയും വൈകുന്നേരവും നടത്തുന്ന സുരക്ഷാ ക്യാമ്പയിനുകള്‍ അധികൃതര്‍ വര്‍ധിപ്പിച്ചു. 120 പ്രവാസികളാണ് അറസ്റ്റിലായത്.
ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിലെ കൺട്രോൾ ആൻഡ് കോർഡിനേഷൻ ഡിപ്പാർട്ട്‌മെന്റ്, ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെന്റ്, സംയുക്ത കമ്മിറ്റി എന്നിവ സംയുക്തമായി ജലീബ് അല്‍ ഷുവൈക്ക്, ഫർവാനിയ, ഫഹാഹീൽ എന്നിവിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. റെസിഡൻസി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനാണ് 120 പ്രവാസികള്‍ അറസ്റ്റിലായത്. കസ്റ്റഡിയിലെടുത്തവരിൽ അനധികൃതമായി ഗാർഹിക സേവനങ്ങൾ നൽകുന്ന വ്യാജ ഓഫീസുമായി ബന്ധപ്പെട്ടവരും ഉള്‍പ്പെടുന്നുണ്ട്. ഡെയ്‍ലി വർക്കേഴ്സും മൂന്ന് നിയമലംഘകരും പിടിയിലായിട്ടുണ്ട്. അറസ്റ്റിലാവര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറി.
