Asianet News MalayalamAsianet News Malayalam

'സുഹൈൽ' നാളെ എത്തും; കനത്ത ചൂടിന് ആശ്വാസമാകും, അറിയിച്ച് ഖത്തർ കലണ്ടര്‍ ഹൗസ്

പുതിയ കാര്‍ഷിക സീസണിന്‍റെ തുടക്കമായുമാണ് സുഹൈൽ നക്ഷത്രം ഉദിക്കുന്നത് കണക്കാക്കുന്നത്.

qatar calender house announced that Suhail star will rise on Saturday
Author
First Published Aug 23, 2024, 6:08 PM IST | Last Updated Aug 23, 2024, 6:08 PM IST

ദോഹ: കനത്ത ചൂടിന് ആശ്വാസമാകാന്‍ സുഹൈൽ നക്ഷത്രം ശനിയാഴ്ച ഉദിക്കും. സുഹൈൽ നക്ഷത്രം ഉദിക്കുന്നതോടെ ചൂടിന് ശമനമാകുമെന്ന് കാലാവസ്ഥ കേന്ദ്രങ്ങള്‍ പറയുന്നു. 

ഈ വര്‍ഷത്തെ സുഹൈല്‍ നക്ഷത്രം ഓഗസ്റ്റ് 24 ശനിയാഴ്ച ഉദിക്കുമെന്ന് ഖത്തര്‍ കണ്ടര്‍ ഹൗസ് അറിയിച്ചു. ഇതോടെ ഖത്തറിലും മറ്റ് ജിസിസി രാജ്യങ്ങളിലും സുഹൈല്‍ സീസണിന് തുടക്കമാകും. ഗോളശാസ്ട്രജ്ഞരുടെ ഭാഷയിലെ 'കാനോപസ് സ്റ്റാര്‍' ആണ് സുഹൈല്‍ നക്ഷത്രം എന്ന പേരില്‍ അറബ് മേഖലയില്‍ അറിയപ്പെടുന്നത്.

സുഹൈല്‍ നക്ഷത്രം ഉദിക്കുന്നത് ചൂടിന് ആശ്വാസമായി മാത്രമല്ല പുതിയ കാര്‍ഷിക സീസണിന്‍റെ തുടക്കമായുമാണ് കണക്കാക്കുന്നത്. ഓഗസ്റ്റ് 24 മുതൽ രാത്രിയിൽ ആകാശത്ത് സുഹൈൽ നക്ഷത്രത്തെ കാണാം. ഭൂമിയില്‍നിന്ന് 310 പ്രകാശവര്‍ഷം അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്.സൂര്യന്‍റെ പതിനായിരം മടങ്ങ് തിളക്കവും എട്ട് മടങ്ങ് വലുപ്പവുമുണ്ടെന്നാണ് കണക്കാക്കുന്നത്. 

Read Also -  വിലയിൽ ഞെട്ടിച്ച് ‘അൾട്രാ വൈറ്റ്'; ഈ വ‍ർഷത്തെ ഏറ്റവും വിലയേറിയ ഫാൽക്കൺ, ഒന്നും രണ്ടുമല്ല, 90 ലക്ഷത്തോളം രൂപ!

aadujeevitham

Latest Videos
Follow Us:
Download App:
  • android
  • ios