ഖത്തറില്‍ ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ബാങ്ക് അവധി പ്രഖ്യാപിച്ചു. 

ദോഹ: ഖത്തറില്‍ ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്. മാ​ർ​ച്ച് 30 ഞാ​യ​റാ​ഴ്ച മു​ത​ൽ ഏ​പ്രി​ൽ മൂ​ന്ന് വ്യാ​ഴാ​ഴ്ച വ​രെ​യാ​ണ് ബാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെയുള്ള ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​വ​ധി പ്രഖ്യാപിച്ചിരിക്കുന്നത്. 

ഞാ​യ​റാ​ഴ്ച​യാ​ണ് ഔ​ദ്യോ​ഗി​ക അ​വ​ധി തു​ട​ങ്ങു​ന്ന​തെ​ങ്കി​ലും വ്യാ​ഴാ​ഴ്ച​ത്തെ പ്ര​വൃ​ത്തി ദി​നം കൂ​ടി ക​ഴി​ഞ്ഞാ​ൽ വെ​ള്ളി, ശ​നി വാ​രാ​ന്ത്യ അ​വ​ധി​ ദിവസങ്ങളാണ്. അത് കൂടി കണക്കിലെടുക്കുമ്പോള്‍ വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ അഞ്ച് വരെയാണ് അവധി ലഭിക്കുക. ആറാം തീയതി ഞായറാഴ്ചയാകും അടുത്ത പ്രവൃത്തി ദിവസം. ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക് (ക്യൂ.​സി.​ബി), ബാ​ങ്കു​ക​ൾ, ഖ​ത്ത​ർ ഫി​നാ​ൻ​ഷ്യ​ൽ മാ​ർ​ക്ക​റ്റ്സ് അ​തോ​റി​റ്റി (ക്യൂ.​എ​ഫ്.​എം.​എ) നി​യ​ന്ത്രി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ എ​ല്ലാ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഈ ​പ്ര​ഖ്യാ​പ​നം ബാ​ധ​ക​മാ​ണ്. 

Read Also - നറുക്കെടുപ്പ് തട്ടിപ്പ് കേസ്; 40 പൗരന്മാരും പ്രവാസികളും സംശയ നിഴലിൽ, പ്രതികൾ രാജ്യം വിടുന്നത് തടയാൻ നടപടി

അതേസമയം ഖത്തറിലെ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അമീരി ദിവാന്‍ ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ ഏഴ് വരെയാണ് മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികൾ, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ എട്ടിന് പ്രവൃത്തി ദിവസം പുനരാരംഭിക്കും. ഔദ്യോഗികമായി ആകെ 9 ദിവസമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വാരാന്ത്യ അവധി കൂടി ചേരുമ്പോള്‍ 11 ദിവസത്തെ അവധി ലഭിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം