രോഗിയായ വ്യക്തിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ചായിരിക്കും അവധി ലഭിക്കുന്നത്. എത്ര ദിവസമായിരിക്കും അവധിയെന്ന് തീരുമാനിക്കുന്നതും മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം തന്നെ. 

ദോഹ: രോഗികളായ ബന്ധുക്കളെ പരിചരിക്കാന്‍ ഖത്തരി പൗരന്മാര്‍ക്ക് ഇനി ജോലിയില്‍ നിന്ന് അവധി ലഭിക്കും. ഇത് സംബന്ധിച്ച് കരട് നിര്‍ദേശത്തിന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മാതാവ്, പിതാവ്. ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്നിവരെ പരിചരിക്കാനാണ് അവധി. 

പ്രത്യേക സാഹചര്യങ്ങളില്‍ മറ്റ് ബന്ധുക്കളെ പരിചരിക്കാനും അവധി ലഭിക്കും. സ്വദേശികള്‍ക്ക് മാത്രമായിരിക്കും അവധി. രോഗിയായ വ്യക്തിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ചായിരിക്കും അവധി ലഭിക്കുന്നത്. എത്ര ദിവസമായിരിക്കും അവധിയെന്ന് തീരുമാനിക്കുന്നതും മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം തന്നെ. രോഗിക്ക് മറ്റൊരാളുടെ സഹായമില്ലാതെ ഒന്നും ചെയ്യാത്ത സാഹചര്യമാണെങ്കില്‍ മാത്രമായിരിക്കും അവധിയെന്നും നിര്‍ദേശത്തില്‍ പറയുന്നു.