Asianet News MalayalamAsianet News Malayalam

ഗള്‍ഫിലെ ജോലിക്ക് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്; പ്രവാസിക്ക് ശിക്ഷ വിധിച്ചു

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇയാള്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിദേശകാര്യ മന്ത്രാലയത്തില്‍ സമര്‍പ്പിക്കുകയായിരുന്നു. ഇതില്‍ ഖത്തറിലെ അറ്റസ്റ്റേഷന്‍ സ്റ്റിക്കറുണ്ടായിരുന്നു. ഇയാളുടെ രാജ്യത്തെ അധികൃതരുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോള്‍ മറ്റൊരു സര്‍ട്ടിഫിക്കറ്റില്‍ നിന്നാണ് ഇവ എടുത്തതെന്ന് മനസിലായി.

qatar court punishes expat for producing fake certificate
Author
Doha, First Published Aug 25, 2019, 8:28 PM IST

ദോഹ: ഗള്‍ഫിലെ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ പ്രവാസിക്ക് ദോഹ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. ഏഷ്യക്കാരനായ പ്രതിക്ക് മൂന്ന് വര്‍ഷം തടവും പിഴയുമാണ് ശിക്ഷ. ഇതിനുശേഷം ഇയാളെ നാടുകടത്തും.

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇയാള്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിദേശകാര്യ മന്ത്രാലയത്തില്‍ സമര്‍പ്പിക്കുകയായിരുന്നു. ഇതില്‍ ഖത്തറിലെ അറ്റസ്റ്റേഷന്‍ സ്റ്റിക്കറുണ്ടായിരുന്നു. ഇയാളുടെ രാജ്യത്തെ അധികൃതരുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോള്‍ മറ്റൊരു സര്‍ട്ടിഫിക്കറ്റില്‍ നിന്നാണ് ഇവ എടുത്തതെന്ന് മനസിലായി. ഇതോടെയാണ് പ്രതി പിടിയിലായത്. വിചാരണയ്ക്കൊടുവില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് വ്യക്തമായതോടെ ദോഹ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു.

Follow Us:
Download App:
  • android
  • ios