കാറുകള്‍ക്കായുള്ള ഓയില്‍ ഫില്‍റ്ററുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കൊണ്ടുവന്നത്. ചെറിയ അളവ് മയക്കുമരുന്നായിരുന്നു ഓരോ ഫില്‍ട്ടറിനുള്ളിലും ഉണ്ടായിരുന്നത്. 

ദോഹ: വാഹനങ്ങളുടെ സ്‍പെയര്‍ പാര്‍ട്‍സുകളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഖത്തറില്‍ കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി. രാജ്യത്തെ എയര്‍ കാര്‍ഗോ ആന്റ് പ്രൈവറ്റ് കസ്റ്റംസ് അഡ്‍മിനിസ്‍ട്രേഷന് കീഴിലുള്ള പോസ്റ്റല്‍ കന്‍സൈന്‍മെന്റ് വിഭാഗമാണ് ഇവ കണ്ടെടുത്തത്.

കാറുകള്‍ക്കായുള്ള ഓയില്‍ ഫില്‍റ്ററുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കൊണ്ടുവന്നത്. ചെറിയ അളവ് മയക്കുമരുന്നായിരുന്നു ഓരോ ഫില്‍ട്ടറിനുള്ളിലും ഉണ്ടായിരുന്നത്. ആകെ 1.014 കിലോഗ്രാം മയക്കുമരുന്നാണ് ഇങ്ങനെ കണ്ടെടുത്തത്. പിടിച്ചെടുത്ത സാധനങ്ങളുടെ ചിത്രങ്ങള്‍ കസ്റ്റംസ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള നിരവധി ശ്രമങ്ങള്‍ അടുത്തിടെ ഖത്തറിലെ കസ്റ്റംസ് അധികൃതര്‍ വിഫലമാക്കിയിരുന്നു. ഇത്തരം കള്ളക്കടത്തുകള്‍ തടയാനുള്ള പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും കസ്റ്റംസിനുണ്ടെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പ്രസ്‍താവനയിലൂടെ അറിയിച്ചു.